TRENDING:

Assembly Election 2022 Result | യുപിയിലും പഞ്ചാബിലും തകർന്നടിഞ്ഞ് കോൺഗ്രസ്: ഗോവയിലും തിരിച്ചടി

Last Updated:

കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് ഇത്തവണ പിന്നിൽ പോയി. ഉത്തരാഖണ്ഡിൽ മാത്രമാണ് കോൺഗ്രസിന് നില മെച്ചപ്പെടുത്താനായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ് ക്യാംപിൽ കനത്ത നിരാശ. ഭരണത്തിലുണ്ടായിരുന്ന പഞ്ചാബിൽ കോൺഗ്രസ് അടിതെറ്റി വീണു. ഒരുകാലത്ത് തുടർച്ചയായി ഭരിച്ച ഉത്തർപ്രദേശിലും കോൺഗ്രസ് നാമാവശേഷമായി. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് ഇത്തവണ പിന്നിൽ പോയി. ഉത്തരാഖണ്ഡിൽ മാത്രമാണ് കോൺഗ്രസിന് നില മെച്ചപ്പെടുത്താനായത്.
Congress
Congress
advertisement

വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസിന് മൂന്ന് സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. കഴിഞ്ഞ തവണ ഏഴിടത്താണ് കോൺഗ്രസ് ജയിച്ചത്. ഒരു കാലത്ത് കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായിരുന്ന ഉത്തർപ്രദേശിൽ തിരിച്ചുവരാമെന്ന നേരിയ പ്രതീക്ഷയും അസ്ഥാനത്താക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

പഞ്ചാബിലെ തിരിച്ചടിയാണ് കോൺഗ്രസ് ക്യാംപിനെ നിരാശയിലാക്കുന്നത്. ഭരണം കൈയാളിയിരുന്ന സംസ്ഥാനത്ത് പാർട്ടി തകർന്ന് തരിപ്പണമായി. ആകെയുള്ള 117 സീറ്റുകളിൽ 16 ഇടത്ത് മാത്രമാണ് കോൺഗ്രസിന് മുന്നേറ്റമുള്ളത്. അതേസമയം ആം ആദ്മി പാർട്ടി 88 ഇടത്ത് ലീഡ് നേടി ഭരണം ഉറപ്പാക്കിയിട്ടുണ്ട്.

advertisement

കോൺഗ്രസിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത് ഗോവയിൽ മാത്രമാണ്. എന്നാൽ അവിടെ കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോൺഗ്രസ് ഇത്തവണ പിന്നിലായി. കഴിഞ്ഞ തവണ 17 സീറ്റ് നേടിയിരുന്ന ഗോവയിൽ ഇത്തവണ 14 ഇടത്താണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. അതേസമയം കഴിഞ്ഞ തവണ 13 സീറ്റ് നേടിയ ബിജെപി ഇത്തവണ 19 ഇടത്ത് മുന്നിട്ട് നിൽക്കുന്നുണ്ട്. ആദ്യമായി സാന്നിദ്ധ്യം ഉറപ്പിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് രണ്ടിടത്തും ആം ആദ്മി പാർട്ടി ഒരിടത്തും മുന്നിട്ട് നിൽക്കുന്നു.

advertisement

ഒരുകാലത്ത് തുടർച്ചയായി ഭരിച്ച മണിപ്പൂരിലും കോൺഗ്രസിന് ശക്തമായ തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോൺഗ്രസ് ഇത്തവണ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 12 ഇടത്ത് മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.

തത്സമയ ഫലം അറിയാം

അതേസമയം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉത്തരാഖണ്ഡിൽ മാത്രമാണ് കോൺഗ്രസിന് ആശ്വാസത്തിന് വകയുള്ളത്. അവിടെ ബിജെപിയുടെ സർവ്വാധിപത്യത്തെ ചെറുക്കാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 11 സീറ്റ് മാത്രം നേടിയ കോൺഗ്രസ് ഇത്തവണ 22 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. കഴിഞ്ഞ തവണ 56 സീറ്റുകളുണ്ടായിരുന്ന ബിജെപി ഇത്തവണ 41 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്.

advertisement

Summary- Two hours after counting in five states, there was heavy disappointment in the Congress camp. In the ruling Punjab, the Congress was overthrown. In Uttar Pradesh, which was once ruled continuously, the Congress also lost its name. In Goa and Manipur, which were the largest single party last time, the Congress has lagged behind this time. Only in Uttarakhand did the Congress improve its position.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Assembly Election 2022 Result | യുപിയിലും പഞ്ചാബിലും തകർന്നടിഞ്ഞ് കോൺഗ്രസ്: ഗോവയിലും തിരിച്ചടി
Open in App
Home
Video
Impact Shorts
Web Stories