TRENDING:

‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ’; കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര

Last Updated:

വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ തള്ളി കോണ്‍ഗ്രസ്. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ബിജെപി നേതാവിനെ പോലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സംസാരിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
News18
News18
advertisement

മഹാദേവപുരയില്‍ ഞങ്ങള്‍ വെളിപ്പെടുത്തിയ 1 ലക്ഷം വോട്ടര്‍മാരെക്കുറിച്ച് ഇലക്ഷന്‍ കമ്മിഷന്‍ എന്തെങ്കിലും പ്രതികരണം നടത്തിയോ? ഇന്ന് അദ്ദേഹം ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും ഖേര പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണം ഭരണഘടനയെ അവഹേളിക്കുന്നതിന് സമാനമാണെന്നാണ് തിരഞ്ഞെടപ്പ് കമ്മീഷന്റെ പ്രതികരണം. തൃശ്ശൂരിലും ക്രമക്കേടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണമില്ലെന്നും ഇലക്ഷൻ കമ്മീഷൻ വ്യകതമാക്കി. കമ്മിഷനും വോട്ടർമാരും രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
‘മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ’; കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര
Open in App
Home
Video
Impact Shorts
Web Stories