ഇതും വായിക്കുക: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിൽ ഊഷ്മള വരവേൽപ്
പത്ത് ദിവസത്തിനിടെ 78കാരിയായ സോണിയയെ ഇത് രണ്ടാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നേരത്തെ, ജൂൺ 7 ന് സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ പതിവ് ആരോഗ്യ പരിശോധനയ്ക്കായാണ് കൊണ്ടുവന്നതെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ഉപദേഷ്ടാവ് നരേഷ് ചൗഹാൻ പറഞ്ഞിരുന്നു.
ഈ വർഷം ഫെബ്രുവരിയിലും സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്നും ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
advertisement
Summary: Congress Parliamentary Party chief Sonia Gandhi was admitted to Sir Ganga Ram Hospital in Delhi on Sunday due to stomach-related issues, the hospital confirmed. The 78-year-old former Congress president is under observation in the hospital’s gastroenterology department and is reported to be stable, the hospital said.