സംസ്ഥാനം രൂപീകരിച്ചതിനു തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് അജിത് ജോഗിയെന്ന രാഷ്ട്രീയ ചാണക്യനായിരുന്നു. എന്നാല്‍ അഴിമതിയില്‍പ്പെട്ട് കോണ്‍ഗ്രസിനെ പോലും നാണക്കേടിലാക്കുകയായിരുന്നു അജിത് ജോഗി. കോണ്‍ഗ്രസില്‍ നിന്നും പുറത്തുവന്ന് ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ് (ജെ.സി.സി) എന്ന പാര്‍ട്ടിയുണ്ടാക്കിയാണ് ജോഗി ഇത്തവണ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. ദളിത് വോട്ടുകളുടെ ബലത്തില്‍ കോണ്‍ഗ്രസിനെ പോലും വെല്ലുവിളച്ച ജോഗിക്ക് പക്ഷെ ഫലം വന്നപ്പോള്‍ ഒന്നുമാകാനായില്ലെന്നതാണ് യാഥാര്‍ഥ്യം.
അതേസമയം കാര്യമായ നേതാക്കളൊന്നുമില്ലാതെ തെരഞ്ഞെടുപ്പിനിറങ്ങിയ കോണ്‍ഗ്രസിനെ കര്‍ഷകര്‍ കൈയ്യയച്ച് പിന്തുണയ്ക്കുകയായിരുന്നു. കാര്യമായി അവകാശവാദങ്ങളൊന്നുമില്ലാതെ കര്‍ഷകര്‍ക്കൊപ്പമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനിറങ്ങിയത്. ബി.ജെ.പിയുടെ കോട്ടകള്‍ പോലും തകര്‍ത്താണ് 15 വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തിന് അധികാരത്തിലേക്ക് നടന്നു കയറിയതും.
advertisement
Also Read ബിജെപിയെ ജനങ്ങൾ തിരസ്കരിച്ചു;കോൺഗ്രസ് ജയം ജനങ്ങൾക്ക് സമര്‍പ്പിച്ച് സച്ചിൻ പൈലറ്റ്
എന്തുവന്നാലും കോണ്‍ഗ്രസുമായി യാതൊരുവിധ സംഖ്യത്തിനുമില്ലെന്ന പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് കാലത്ത് അജിത് ജോഗി ഉയര്‍ത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് നടന്ന 96 നിയമസഭാ സീറ്റുകളില്‍ എട്ടിടത്തു മാത്രമാണ് അജിത് ജോഗിയുടെ പാര്‍ട്ടിക്ക് അല്‍പമെങ്കിലും മുന്നിട്ടു നില്‍ക്കാനായതും. അതേസമയം ജോഗിയുടെ ഘടകകക്ഷിയായ സി.പി.ഐ ഒരു സീറ്റിൽ ജയിച്ചിട്ടുണ്ട്. മറ്റൊരു സഖ്യകക്ഷിയായ ബി.എസ്.പി ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ മത്സരത്തിനിറങ്ങിയ അജിത് ജോഗിക്ക് മാര്‍വാഹി മണ്ഡലത്തില്‍ ആശ്വാസ വിജയം നേടാനായി.
അജിത് ജോഗി പുതിയ പാര്‍ട്ടി രൂപീകരിച്ചത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകളും ആസ്ഥാനത്തായി. ഹിന്ദി ഹൃദയഭൂമികയായ മധ്യപ്രദേശില്‍ നിന്നും അഞ്ഞടിച്ച ബി.ജെ.പി വിരുദ്ധതരംഗം ചത്തീസ്ഗഡിലും കോണ്‍ഗ്രസിനെ തുണച്ചെന്നു വേണം കരുതാന്‍.
