ബിജെപിയെ ജനങ്ങൾ തിരസ്കരിച്ചു;കോൺഗ്രസ് ജയം ജനങ്ങൾക്ക് സമര്‍പ്പിച്ച് സച്ചിൻ പൈലറ്റ്

Last Updated:
ജയ്പുർ : കോൺഗ്രസിന്റെ വിജയം ജനങ്ങൾക്ക് സമർപ്പിച്ച് സച്ചിൻ പൈലറ്റ്. രാജസ്ഥാനിൽ നിലവിലെ ഭരണത്തിൻ കീഴിൽ മനം മടുത്ത് ജനങ്ങൾ മാറി ചിന്തിച്ചു. ഇക്കാലയളവിൽ ഇവർക്കായി കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളും ഫലം കണ്ടുവെന്നാണ് വിജയം നൽകുന്ന സൂചന. ബിജെപിയെ തിരസ്കരിച്ച ജനങ്ങളുടെ അനുഗ്രഹമാണീ വിജയം അത് അവർക്ക് തന്നെ സമർപ്പിക്കുന്നു. സച്ചിന്‍ പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. ഇവിടെ കോൺഗ്രസ് തന്നെ സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമാക്കിയ സച്ചിൻ, അന്തിമഫലം വരുന്നത് വരെ കാത്തിരിക്കാമെന്നും അറിയിച്ചു. രാജസ്ഥാനിലെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമോ എന്ന കാര്യം സംബന്ധിച്ച് ഇപ്പോൾ പറയാനാകില്ലെന്നും ഹൈക്കാമാൻഡും രാഹുൽ ഗാന്ധിയുമാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
advertisement
കോൺഗ്രസ് മികച്ച മുന്നേറ്റ് നടത്തിയ മധ്യപ്രദേശ്,ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കും എന്നത് നിശ്ചയായ കാര്യമാണെന്നും എന്നാൽ അന്തിമവിധി വരെ കാത്തിരിക്കാമെന്നും സച്ചിൻ വ്യക്തമാക്കി
മലയാളം വാർത്തകൾ/ വാർത്ത/India/
ബിജെപിയെ ജനങ്ങൾ തിരസ്കരിച്ചു;കോൺഗ്രസ് ജയം ജനങ്ങൾക്ക് സമര്‍പ്പിച്ച് സച്ചിൻ പൈലറ്റ്
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement