ബിഎസ്എഫ് ജവാന്റെ 17കാരിയായ മകളെ ട്രെയിനിൽ വെച്ച് മാനഭംഗപ്പെടുത്തിയെന്ന കേസിൽ 2023 ജനുവരിയിൽ അറസ്റ്റിലായതോടെയാണ് തൗഫീഖിന് അച്ചടക്കനടപടി നേരിടേണ്ടിവന്നത്. വകുപ്പുതല അന്വേഷണത്തിനുശേഷം ബറേലി ഐജി രാകേഷ് സിങ്ങാണ് തൗഫീഖിനെ പുറത്താക്കാൻ ഉത്തരവിട്ടത്. അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി തൗഫീഖിനെ വിചാരണക്കോടതി വെറുതേവിട്ടെങ്കിലും ജോലിയിൽ തിരിച്ചെടുക്കാൻ ഐജി തയാറായില്ല. പിന്നീട് രാകേഷ് സിങ്ങ് വിരമിച്ചു.
തൗഫീഖിനെതിരായ വകുപ്പുതല അന്വേഷണ റിപ്പോർട്ടും അച്ചടക്കനടപടിയും ഹൈക്കോടതി റദ്ദാക്കി. തന്റെ ജോലി മാത്രമാണ് ചെയ്തതെന്ന് സംഭവത്തെ കുറിച്ച് അരുണ സിങ്ങ് പ്രതികരിച്ചു. കോടതിയുടെ അധികാരം എല്ലാ വ്യക്തിപരമായ സമവാക്യങ്ങൾക്കും മുകളിലാണെന്നും അവർ കൂട്ടിച്ചേർത്തു. മകൾ അവളുടെ പ്രൊഫഷണൽ ഉയർത്തിപ്പിടിച്ചതിൽ അഭിമാനമുണ്ടെന്ന് രാകേഷ് സിങ്ങ് പ്രതികരിച്ചു. അതേസമയം കേസിലെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് കേസ് നടക്കുമ്പോൾ തനിക്ക് അറിയില്ലെന്ന് തൗഫീഖ് പറഞ്ഞു.
advertisement
Summary: Allahabad High Court has reinstated a police constable dismissed by then Bareilly Range Inspector General Rakesh Singh (now retired), after the constable's appeal was argued by Mr. Singh's daughter, advocate Anura Singh.