ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ജാഗ്രത. മൂപ്പത് ഡോക്ടർമാരോട് അവധിയിൽ പ്രവേശിക്കാൻ പറഞ്ഞു. റേഡിയോളജി ലാബുകളും അടച്ചിടാൻ നിർദേശിച്ചു. അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റാൻ നിർദേശം. പഠനത്തിനായി സ്പെയിനിൽ പോയി തിരിച്ചെത്തിയ ഡോക്ടറിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാർച്ച് രണ്ടു മുതൽ ഇദ്ദേഹം ആശുപത്രിയിലെത്തിയിരുന്നു. രോഗബാധയുണ്ടെന്നറിയാതെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചിരുന്നു.
പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരികരിച്ചു. കലക്ടർ പി. ബി നൂഹാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ പന്തളം സ്വദേശിയുടെ ഫലം ഇല്ല. രണ്ടു വയസ്സുള്ള കുട്ടിയുടെ ഫലവും നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 15, 2020 7:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Coronavirus Outbreak LIVE Updates: 3 പേർക്ക് കൂടി രോഗബാധ; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ആയി