കേരളത്തിൽ ചൊവ്വാഴ്ച ഏഴ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ രണ്ടുപേർക്ക് വീതവും തൃശൂർ, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 215 ആയി. 162471 പേർ വീടുകളിലും 658 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുകയാണ്. നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയുടെ രണ്ട് മക്കൾക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. എട്ട് വയസുള്ള ആൺകുട്ടിക്കും 13 വയസുള്ള പെൺകുട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
advertisement
തത്സമയ വിവരങ്ങൾ ചുവടെ...
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 30, 2020 9:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 LIVE Updates| മരണക്കണക്കിൽ ചൈനയെ മറികടന്ന് അമേരിക്ക; ലോകത്താകെ മരിച്ചവരുടെ എണ്ണം 40,000 കടന്നു