TRENDING:

Divorce | 'ഈ ബന്ധം നിർജീവമായിക്കഴിഞ്ഞു': 21 വർഷമായി വേർപിരിഞ്ഞ് കഴിയുന്ന ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

Last Updated:

കക്ഷികൾ 21 വർഷത്തിലേറെയായി വേർപിരിഞ്ഞ് കഴിയുകയാണെന്നും അവരിൽ ഒരാൾ വിവാഹമോചനത്തിന് അപേക്ഷ നൽകിയതിനാൽ ദാമ്പത്യം തകർന്നുവെന്ന് അനുമാനിക്കാമെന്നും കോടതി നിരീക്ഷിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
21 വർഷമായി വേർപിരിഞ്ഞ് കഴിയുന്ന ദമ്പതികൾക്ക് (Couple) കർണാടക ഹൈക്കോടതി (Karnataka High Court) വിവാഹമോചനം (Divorce) അനുവദിച്ചു. 'ഈ വിവാഹം നിർജ്ജീവമാണ്' എന്നും യഥാർത്ഥത്തിൽ ഇല്ലാതായ ഈ വിവാഹത്തിൽ കക്ഷികളെ എന്നെന്നേക്കുമായി ബന്ധിപ്പിച്ച് നിർത്തുന്നതു കൊണ്ട് ഒന്നും നേടാനാവില്ലെന്നും കോടതി (Court) നിരീക്ഷിച്ചു.
court
court
advertisement

ജസ്റ്റിസ് ബി. വീരപ്പ, ജസ്റ്റിസ് കെ.എസ്. ഹേമലേഖ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കക്ഷികൾ 21 വർഷത്തിലേറെയായി വേർപിരിഞ്ഞ് കഴിയുകയാണെന്നും അവരിൽ ഒരാൾ വിവാഹമോചനത്തിന് അപേക്ഷ നൽകിയതിനാൽ ദാമ്പത്യം തകർന്നുവെന്ന് അനുമാനിക്കാമെന്നും കോടതി നിരീക്ഷിച്ചു.

"കക്ഷികളെ അനുരഞ്ജനത്തിലെത്തിക്കാൻ കോടതി ഗൗരവമായി ശ്രമിക്കണം. എന്നാൽ വിവാഹബന്ധത്തിലെ തകർച്ച പരിഹരിക്കാനാകാത്തതാണെന്ന് കണ്ടെത്തിയാൽ, വിവാഹമോചനം തടഞ്ഞുവയ്ക്കരുത്. പ്രായോഗികമല്ലാത്ത വിവാഹത്തെ നിയമത്തിന്റെ പേരിൽ സംരക്ഷിക്കുന്നത് ഇരു കക്ഷികൾക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും" കോടതി കൂട്ടിച്ചേർത്തു,

advertisement

കേസിന്റെ പശ്ചാത്തലം

ഇപ്പോൾ 56 വയസ്സുള്ള ദമ്പതികൾ 1999ലാണ് വിവാഹിതരായത്. അതേവർഷം തന്നെ ഭാര്യ ഭർത്താവിന്റെ വീട്ടിൽ നിന്ന് മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതായി ഭർത്താവ് അവകാശപ്പെടുന്നു. ഭർത്താവും മറ്റ് കുടുംബാംഗങ്ങളും പലതവണ ആവശ്യപ്പെട്ടിട്ടും ഭാര്യ വീട്ടിൽ തിരിച്ചെത്തിയില്ല. അതിനാൽ 2003ൽ ഭർത്താവ് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 (1) (1 ബി) പ്രകാരം വിവാഹമോചനം ആവശ്യപ്പെട്ട് ഒരു ഹർജി ഫയൽ ചെയ്തു.

2004ൽ വിവാഹമോചനം അനുവദിച്ചുകൊണ്ട് കുടുംബ കോടതി എക്സ് പാർട്ടി ഉത്തരവ് പുറപ്പെടുവിക്കുകയും തുടർന്ന് ഭർത്താവ് രണ്ടാം വിവാഹം കഴിയ്ക്കുകയും ചെയ്തു. ആ വിവാഹത്തിൽ രണ്ട് കുട്ടികളുമുണ്ട്. എന്നാൽ ഭാര്യ ഈ വിവാഹമോചനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും വിവാഹബന്ധം പുന:സ്ഥാപിക്കുകയും ചെയ്തു. പിന്നീട് 2012ൽ വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് വീണ്ടും നൽകിയ ഹർജി തള്ളി. ഈ ഉത്തരവിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

advertisement

ഭർത്താവിന്റെ പരാതി

വിചാരണക്കോടതി പുറപ്പെടുവിച്ച വിധിയും ഉത്തരവും തെറ്റാണെന്നും രേഖകളിലുള്ള വസ്തുതകൾ വാസ്തവ വിരുദ്ധമാണെന്നും ഭർത്താവിന്റെ അഭിഭാഷകൻ അവകാശപ്പെട്ടു. എക്‌സ്-പാർട്ടി വിധിയ്ക്ക് ശേഷം പരാതിക്കാരൻ രണ്ടാം തവണ വിവാഹം കഴിച്ചതിനാൽ വീണ്ടും വിവാഹ ബന്ധം പുന:സ്ഥാപിക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല. ആ വിവാഹബന്ധം തിരിച്ചു പിടിക്കാനാകാത്ത വിധം തകർന്നു. ഇരുവരും 21വർഷമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും പരാതിക്കാരൻ പറയുന്നു.

ഭാര്യയുടെ വാദം

തന്റെ മാതാപിതാക്കളിൽ നിന്ന് കൂടുതൽ സ്ത്രീധനം വാങ്ങി വരാൻ ഭർത്താവ് ആവശ്യപ്പെട്ടിരുന്നെന്നും കൂടുതൽ സ്ത്രീധനം നൽകാൻ താൻ തയ്യാറായില്ലെന്നുമാണ് ഭാര്യയുടെ വാദം. വിവാഹസമയത്ത് സ്വർണ്ണാഭരണങ്ങളും പണവും ഭർത്താവിന് നൽകിയിരുന്നുവെന്നും വിവാഹച്ചെലവുകളെല്ലാം തന്റെ വീട്ടുകാരാണ് നടത്തിയിരുന്നതെന്നും ഭാര്യ അവകാശപ്പെട്ടു.

advertisement

രണ്ടാം വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ ഭർത്താവ് വിവാഹമോചനത്തിന് സമ്മതം മൂളാൻ തന്നെ നിർബന്ധിച്ചിരുന്നതായും തന്റെ സമ്മതത്തിനായി സമ്മർദ്ദം ചെലുത്താൻ പലരെയും തന്റെ വീട്ടിലേക്ക് അയച്ചിരുന്നതായും ഭാര്യ വാദിച്ചു. വിവാഹമോചനത്തിന് താനും തന്റെ മാതാപിതാക്കളും സമ്മതിക്കാത്തതിനാൽ, ഭർത്താവിന് തന്നോട് വിരോധം ഉണ്ടായിരുന്നുവെന്നും തന്നെ ഇതിന്റെ പേരിൽ ശല്യം ചെയ്തിരുന്നുവെന്നും അവർ കോടതിയിൽ പറഞ്ഞു. ഭർത്താവ് തനിയ്ക്ക് ചെലവിന് പണം നൽകിയിരുന്നില്ലെന്നും തന്നെ പട്ടിണിയിലാക്കുകയാണ് ചെയ്തതെന്നും ഭാര്യ വ്യക്തമാക്കി.

കോടതിയുടെ കണ്ടെത്തലുകൾ

ഈ ബന്ധത്തിൽ നിരവധി അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടത് പരിഗണിച്ച് "കക്ഷികൾ 56 വയസ്സ് പ്രായമുള്ളവരും 21 വർഷത്തിലേറെയായി വേർപിരിഞ്ഞ് കഴിയുന്നവരുമാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഒത്തുതീർപ്പിനായി കക്ഷികളെ പ്രേരിപ്പിക്കാൻ ഈ കോടതി ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്നത് വ്യക്തമാണ്."

advertisement

"കുടുംബ കോടതി പാസാക്കിയ വിവാഹമോചന വിധിയ്ക്ക് ശേഷം പരാതിക്കാരൻ അഥവാ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചു, കൂടാതെ പ്രസ്തുത വിവാഹത്തിൽ രണ്ട് കുട്ടികളുമുണ്ട്. അതുകൊണ്ട് തന്നെ ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കാനോ അനുരഞ്ജനത്തിനോ സാധ്യതകളില്ല. അതിനാൽ, കക്ഷികൾക്കിടയിൽ ഒത്തുതീർപ്പിന് സാധ്യതയില്ല, കക്ഷികൾ ഒരുമിച്ച് ജീവിക്കാനുള്ള സാധ്യതയുമില്ല, ഈ ദാമ്പത്യം വീണ്ടെടുക്കാനാകാത്തവിധം തകർന്നിരിക്കുന്നു. അതിനാൽ, വിവാഹമോചനത്തിനുള്ള ഉത്തരവ് അനുവദിക്കുന്നതിനുള്ള ഉചിതമായ കേസാണിത്" കോടതി കൂട്ടിച്ചേർത്തു

ജീവിച്ചിരിക്കുന്നതു വരെ ഭർത്താവിനെ രണ്ടാം വിവാഹത്തിൽ നിന്ന് തടയാൻ ഭാര്യ നിയമ നടപടികൾ കൈക്കൊണ്ടത് കൊണ്ടുതന്നെ ഭാര്യ വിവാഹമോചനമോ ജീവനാംശമോ ആഗ്രഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസ് പൂർണമായും വിശകലനം ചെയ്യുമ്പോൾ ഭാര്യ, തന്റെ ജീവിതം മാത്രമല്ല, പരാതിക്കാരന്റെ ജീവിതവും വേദനയോടെ ജീവിക്കാനും ജീവിതകാലം മുഴുവൻ ദുരിതപൂർണവും നരകതുല്യവുമാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.

"ഇരുകക്ഷികളും തമ്മിലുള്ള ദാമ്പത്യം വീണ്ടെടുക്കാനാകാത്തവിധം തകർന്നുവെന്നും അവരുടെ പുനഃസമാഗമത്തിന് ഒരു സാധ്യതയുമില്ലെന്നും വ്യക്തമാണ്. സാധ്യമാകുന്നിടത്തോളം വിവാഹബന്ധം നിലനിർത്തേണ്ടത് കോടതിയുടെയും ബന്ധപ്പെട്ട എല്ലാവരുടെയും ബാധ്യതയാണ്. എന്നാൽ ഒരു വിവാഹം പൂർണ്ണമായും നിർജ്ജീവമായാൽ ആ വിവാഹത്തിൽ കക്ഷികളെ എന്നെന്നേക്കുമായി ബന്ധിപ്പിച്ചു നിർത്തുന്നത് കൊണ്ട് ഒന്നും നേടാനാവില്ലെന്നും" കോടതി നിരീക്ഷിച്ചു.

"ഈ ബന്ധം നിലനിർത്തി കൊണ്ട് പോകുന്നത് തുടർച്ചയായ കലഹങ്ങളും പ്രശ്നങ്ങളും ഉണ്ടാകാൻ ഇടയായേക്കാം. അതിനാൽ, വിവാഹമോചന ഉത്തരവ് പുറപ്പെടുവിക്കാൻ അനുയോജ്യമായ കേസാണിതെന്നും” കുടുംബ കോടതിയുടെ ഉത്തരവിൽ ഇടപെട്ടുകൊണ്ട് ബെഞ്ച് പറഞ്ഞു. ഇതനുസരിച്ച്, വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചു. ഭർത്താവിനോട് നാല് മാസത്തിനുള്ളിൽ 30 ലക്ഷം രൂപ ഭാര്യയ്ക്ക് ജീവനാംശം നൽകാനും കോടതി നിർദ്ദേശിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്നേഹം, വിശ്വസ്തത, സഹവർത്തിത്വം എന്നിവയൊക്കെയാണ് ഊഷ്മളമായ ഒരു ദാമ്പത്യജീവിതത്തിന്‍റെ അടിസ്ഥാന ഘടകങ്ങൾ. പങ്കാളികളിൽ സ്നേഹവും വിശ്വസ്തതയും ഇല്ലാതാകുമ്പോൾ ആ ബന്ധം സ്വാഭാവികമായും വിവാഹമോചനത്തിവലേക്ക് പോകും. വിവാഹമോചനത്തിനുശേഷം, മിക്ക സ്ത്രീകളും മാനസികസംഘർഷവും വിഷാദവും അനുഭവിക്കുന്നുണ്ടെന്ന് അടുത്തിടെ ഒരു പഠനത്തിൽ വ്യക്തമാക്കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
Divorce | 'ഈ ബന്ധം നിർജീവമായിക്കഴിഞ്ഞു': 21 വർഷമായി വേർപിരിഞ്ഞ് കഴിയുന്ന ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories