നിയമ ഭേദഗതിയുമായിബന്ധപ്പെട്ട് ഉയര്‍ന്നുവന്ന എല്ലാ ആശങ്കകളും പാര്‍ട്ടി വിശദമായി പരിഗണിക്കുമെന്നാണ് യെച്ചൂരി വ്യക്തമാക്കുന്നത്.
സൈബർ ഇടങ്ങളിൽ വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 3 വർഷംവരെ തടവുശിക്ഷ ലഭിക്കുന്ന പൊലീസ് നിയമഭേദഗതി തിരുത്താൻ സിപിഎം സെക്രട്ടേറിയറ്റും തീരുമാനിച്ചു.
പാര്‍ട്ടിയുടെ പരമ്പരാഗത നിലപാടുകള്‍ക്കെതിരാണ് പുതിയ ഭേദഗതി എന്നതില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെയാണ് കേരളത്തിലെ ഒരു നിയമ ഭേദഗതിക്കെതിരെ വിമർശമുയർന്നു വന്നത്.
advertisement
പൊലീസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർത്താണ് ഭേദഗതി. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് പുതിയ വകുപ്പിലുള്ളത്.
പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്നു മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.