TRENDING:

'പലസ്തീന്റെ ഭൂമി കൈയേറുന്നത് അവസാനിപ്പിക്കണം': സംഘർഷത്തിനിടെ ഇസ്രായേലിനെതിരെ സീതാറാം യെച്ചൂരി

Last Updated:

എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലാണ് യെച്ചൂരി ഇസ്രായേലിനെതിരെ രംഗത്തെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്റെ പ്രദേശങ്ങൾ കയ്യേറുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് യച്ചൂരി ആവശ്യപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിലാണ് യെച്ചൂരി ഇസ്രായേലിനെതിരെ രംഗത്തെത്തിയത്. ഇരു രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടന നിർദ്ദേശിക്കുന്ന പരിഹാര നയം നടപ്പാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ചിത്രത്തിന് കടപ്പാട്- എം.വി ഗോവിന്ദൻ / ഫേസ്ബുക്ക്
ചിത്രത്തിന് കടപ്പാട്- എം.വി ഗോവിന്ദൻ / ഫേസ്ബുക്ക്
advertisement

‘പലസ്തീനികൾക്കെതിരെ ഇസ്രായേലിലെ വലതുപക്ഷ നെതന്യാഹു സർക്കാർ അഴിച്ചുവിട്ട ആക്രമണത്തിൽ ഈ വർഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരാണ് കൊല്ലപ്പെട്ടത്. പലസ്തീൻ ഭൂമിയിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപനം അവസാനിപ്പിക്കുകയും യുഎൻ നിർദ്ദേശിക്കുന്ന പരിഹാര നയം നടപ്പിലാക്കുകയും വേണം’- യെച്ചൂരി കുറിച്ചു.

Also Read- Israel-Gaza Attack| ‘ഈ പ്രയാസമേറിയ ഘട്ടത്തിൽ ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചു നിൽക്കുന്നു’: ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

advertisement

ഇന്നു രാവിലെ അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം നടത്തിയത്. ഇസ്രായേൽ സൈനികരെയും സാധാരണക്കാരായ പൗരന്മാരെയും വിദേശികളെയും ഹമാസ് ബന്ദികളാക്കി. ബന്ദികളിൽ ചിലരെ ഹമാസ് വിധിച്ചതായും വിവരമുണ്ട്.

റോക്കറ്റ് ആക്രമണത്തിനു പുറമെ, 200 മുതൽ 300 വരെ ഹമാസ് പോരാളികൾ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയും ആക്രമണം നടത്തി. ആയിരം പേർ വരെ നുഴഞ്ഞുകയറിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഹമാസ് നടത്തിയ ആക്രമണത്തിൽ ഇതിനകം നൂറിലധികം ഇസ്രായേലികൾക്കാണ് ജീവൻ നഷ്ടമായത്. സമീപകാലത്ത് ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

Also Read- Israel-Gaza Attack|  ഇസ്രായേൽ-ഹമാസ് സംഘർഷം; ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം

advertisement

നുഴഞ്ഞുകയറിയ ഹമാസ് പോരാളികൾ ഇസ്രയേലിൽ വീടുവീടാന്തരം കയറി ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. സൈനിക പോസ്റ്റുകളും ഇവർ ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേൽ പകച്ചുപോയതോടെയാണ് സൈനികർ ഉൾപ്പെടെയുള്ളവരെ ഹമാസ് ബന്ദികളാക്കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതിർത്തിയിൽ സംഘർഷങ്ങൾ പതിവാണെങ്കിലും, തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് ശനിയാഴ്ച രാവിലെ മുതൽ ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/
'പലസ്തീന്റെ ഭൂമി കൈയേറുന്നത് അവസാനിപ്പിക്കണം': സംഘർഷത്തിനിടെ ഇസ്രായേലിനെതിരെ സീതാറാം യെച്ചൂരി
Open in App
Home
Video
Impact Shorts
Web Stories