TRENDING:

Cyclone Biparjoy Live ബിപോർ ജോയ് കരതൊട്ടു; ഗുജറാത്ത് തീരത്ത് ശക്തമായ മഴയും കാറ്റും

Last Updated:

Cyclone Biparjoy Landfall : ബിപോർ ജോയി കരതൊടുമെന്ന മുന്നറിയിപ്പ് വന്നതോടെ ഒരു ലക്ഷത്തോളം പോരെ കച്ച് മേഖലയിൽനിന്ന് മാറ്റിപാർപ്പിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement

അഹമ്മദാബാദ്: ബിപോർ ജോയ് ചുഴലിക്കാറ്റ് കരതൊട്ടു. ഗുജറാത്ത് തീരത്ത് ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഗുജറാത്ത് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ബിപോർ ജോയി കരതൊടുമെന്ന മുന്നറിയിപ്പ് വന്നതോടെ ഒരു ലക്ഷത്തോളം പോരെ കച്ച് മേഖലയിൽനിന്ന് മാറ്റിപാർപ്പിച്ചു. ബിപോർജോയി കരതൊടുമ്പോൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്.

മുൻകരുതലിന്‍റെ ഭാഗമായി ഗുജറാത്തിൽ 76 ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടമുണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും വൈദ്യുതബന്ധം താറുമാറായി. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് ബിപോർ ജോയി ജഖാവു തുറമുഖത്തിന് 80 കിലോമീറ്റർ അടുത്തെത്തിയെന്നാണ് വ്യക്തമാകുന്നത്. ഗുജറാത്തിലെ ഭുജ് മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് റിപ്പോർട്ട് ചെയ്യുന്നത്. തീരമേഖലയില്‍ കാറ്റിന്‍റെ വേഗത ഓരോ നിമിഷവും കൂടുകയാണ്. ദിയുവില്‍ നിലവിൽ 50 കിലോ മീറ്റർ വേഗതയിലാണ് കാറ്റുവീശുന്നത്. ദ്വാരകയിൽ 45 ഉം പോര്‍ബന്തർ 47 ഉം കിലോ മീറ്റർ വേഗതിയിലാണ് കാറ്റ് വീശുന്നത്.

ബിപോർ ജോയി കരതൊടുമ്പോൾ സൗരാഷ്ട്ര, കച്ച് മേഖലയില്‍ കനത്ത നാശനഷ്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. കാറ്റഗറി മൂന്നിൽപെടുന്ന അതി തീവ്ര ചുഴലിയായി എത്തുന്ന കാറ്റിന്റെ സഞ്ചാരപാതയിൽനിന്ന് മുക്കാൽ ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഗുജറാത്തിന്റെ തീര മേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളിൽ കാറ്റ് കനത്ത നാശമുണ്ടാക്കും എന്നാണ് മുന്നറിയിപ്പ്.

advertisement
June 15, 20239:19 PM IST

Cyclone Biparjoy: ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് എഎൻഐയോട് സംസാരിച്ച മംലാത്ദാർ വിക്രം വരു (സംസ്ഥാന സർക്കാരിന്റെ ഗസറ്റഡ് ഓഫീസർ) പറഞ്ഞു. അധിക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഇന്ന് കൺട്രോൾ റൂമിൽ 25 ലധികം പരാതികൾ ലഭിച്ചെങ്കിലും അവ മരങ്ങൾ കടപുഴകി, വൈദ്യുതി മുടക്കം, ‘കച്ചിൽ’ വീടുകളുടെ ഷെഡുകൾക്ക് കേടുപാടുകൾ സംഭവിച്ചത് തുടങ്ങിയ കാര്യങ്ങളിലാണ്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല
June 15, 20239:17 PM IST

Cyclone Biparjoy: കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

“ഗുജറാത്തിലെ കച്ചിലും രാജസ്ഥാന്റെ തെക്കൻ പ്രദേശങ്ങളിലുമാണ് പ്രധാന ആഘാതം ഉണ്ടാകുക. കനത്ത മഴ പ്രതീക്ഷിക്കുന്നു, വെള്ളപ്പൊക്ക സാധ്യതയുമുണ്ട്”- ബിപാർജോയ് ചുഴലിക്കാറ്റിനെക്കുറിച്ച് എഎൻഐയോട് സംസാരിച്ച എൻഡിആർഎഫ് ഐജി നരേന്ദ്ര സിംഗ് ബുണ്ടേല പറഞ്ഞു,
June 15, 20238:45 PM IST

Cyclone Biparjoy: നവസാരി ജില്ലയിലെ സ്കൂളുകൾക്ക് അവധി

ബിപോർജോയ് ചുഴലിക്കാറ്റ് മാൻഡ്‌വിക്കും പാക്കിസ്ഥാനിലെ കറാച്ചിക്കും ഇടയിൽ ജഖാവു തുറമുഖത്തിന് സമീപം കരകയറിയതിനാൽ ഗുജറാത്തിലെ നവസാരി ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ജൂൺ 16-ന് അവധി പ്രഖ്യാപിച്ചു
advertisement
June 15, 20238:44 PM IST

Cyclone Biparjoy: ശക്തമായ കാറ്റിൽ ദ്വാരകയിൽ മരങ്ങൾ കടപുഴകി വീണു

ബിപാർജോയ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ ഗുജറാത്തിലെ ദ്വാരകയിൽ മരങ്ങൾ കടപുഴകി വീഴുകയും ഹോർഡിംഗുകൾ വീഴുകയും ചെയ്തു. മരങ്ങൾ വേരോടെ പിഴുതെടുക്കൽ, വൈദ്യുതി മുടക്കം, കാച്ചിന്റെ വീടിന് കേടുപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് കൺട്രോൾ റൂമിന് 25 ലധികം പരാതികൾ ലഭിച്ചതായി ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
June 15, 20237:52 PM IST

Cyclone Biparjoy: ബിപോർ ജോയ് ഗുജറാത്ത് തീരം തൊട്ടതായി കാലാവസ്ഥാ വകുപ്പ്

അതി തീവ്ര ചുഴലിക്കാറ്റ് ബിപോർ ജോയ് ഗുജറാത്ത് തീരം തൊട്ടതായി കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് സൗരാഷ്ട്ര തീരത്തോടടുത്തു കൊണ്ടിരിക്കുകയാണ്
June 15, 20237:51 PM IST

Cyclone Biparjoy: ഗുജറാത്ത് മുഖ്യമന്ത്രി അവലോകന യോഗം നടത്തി

ബിപാർജോയ് ചുഴലിക്കാറ്റിനെ കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്ന് വൈകിട്ട് ഗാന്ധിനഗറിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ അവലോകന യോഗം ചേർന്നു
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
Cyclone Biparjoy Live ബിപോർ ജോയ് കരതൊട്ടു; ഗുജറാത്ത് തീരത്ത് ശക്തമായ മഴയും കാറ്റും
Open in App
Home
Video
Impact Shorts
Web Stories