ഇരു നേതാക്കളും തമ്മിലുള്ള സൗഹാർദ്ദപരമായ കൂടിക്കാഴ്ച മാത്രമാണിതെന്നാണ് ശിവകുമാറിന്റെ ഓഫീസ് അറിയിച്ചത്. അന്തരിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആർ രാജശേഖര റെഡ്ഡിയുടെ കാലം മുതൽ ശർമിള റെഡ്ഡിയുടെ അടുത്ത കുടുംബ സുഹൃത്താണ് ശിവകുമാർ. അത്തരത്തിലുള്ള ഒരു കൂടിക്കാഴ്ച എന്നതിനപ്പുറം ഈ സന്ദർശനത്തിന് മറ്റ് രാഷ്ട്രീയമാനങ്ങൾ ഇല്ലെന്നും ശിവകുമാറിന്റെ ഓഫീസ് കൂട്ടിച്ചേർത്തു.
Also read: കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരിൽ ഏറ്റവും ധനികൻ ഡി.കെ ശിവകുമാർ; ആസ്തി 1414 കോടി
advertisement
എന്നാൽ തെലങ്കാനയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ശർമിള റെഡ്ഡി ആഗ്രഹിക്കുന്നുവെന്നും ശിവകുമാറുമായി ഇത് സംബന്ധിച്ച് സംസാരിച്ചതായും ചില കോൺഗ്രസ്സ് വൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേടിയ ഉജ്വലവിജയത്തിന്റെ ശില്പി ഡി.കെ. ആണെന്ന് വൈഎസ്ആർ കരുതുന്നു. ആ ജനസമ്മിതിയും തന്ത്രങ്ങളും തെലങ്കാനയിലും ഉപയോഗിക്കാനാണ് ശർമിള ആഗ്രഹിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ – ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായുള്ള ഒരു സഖ്യത്തിനുള്ള സാധ്യതകളെ വൈഎസ്ആർ നേതാക്കൾ ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല.
അതേസമയം, ഈ വർഷം അവസാനം നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് മുമ്പ് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കൂടാതെ ലോകസഭാ തിരഞ്ഞെടുപ്പിലും പരമാവധി സീറ്റെന്ന ലക്ഷ്യത്തിന് പ്രാദേശിക സഖ്യങ്ങൾ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.
Summary: D.K. Shivakumar and YSR Telangana Party chief Y S Sharmila meeting raises speculations for a new innings. The meeting happened at the Bengaluru residence of of D.K. Shivakumar. The office of Shivakumar dubbed it a friendly get-together. However, political circles are speculating more out of it. D.K. Shivakumar has been a long-term family friend for the Reddys