ന്യൂഡൽഹി: വധ ശിക്ഷ നിയമപരമെന്ന് സുപ്രീം കോടതി. മൂന്നംഗ ബെഞ്ചിലെ രണ്ടു ജഡ്ജിമാർ വധശിക്ഷയുടെ നിയമസാധുത ശരിവച്ചപ്പോൾ വധ ശിക്ഷ പുനഃപരിശോധിക്കണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് ആവശ്യപ്പെട്ടു. പൊതുവികാരത്തിന് അനുസരിച്ച് വധശിക്ഷ വിധിക്കാൻ കോടതികൾക്ക് മേൽ സമ്മർദം ഉണ്ടാകുന്നതിനാൽ ശിക്ഷാ രീതി മാറ്റണമെന്നും ന്യൂനപക്ഷ വിധിയിൽ ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
advertisement
വധ ശിക്ഷ നിയമപുസ്തകത്തിൽ നിന്ന് എടുത്തുമാറ്റണമെന്ന ചർച്ചകൾക്കിടെയാണ് സുപ്രീംകോടതിയുടെ നിർണായക വിധി. മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി ചന്നുലാൽ വർമ്മ നൽകിയ അപ്പീലിലാണ് കോടതി വിധി. തെളിവുകൾ ഇല്ലാത്തതിനാൽ ഇയാളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചെങ്കിലും വധശിക്ഷയുടെ നിയമസാധുത ഭൂരിപക്ഷ വിധിയിലൂടെ കോടതി ശരിവയ്ക്കുകയായിരുന്നു.
തില്ലങ്കേരിക്ക് മൈക്ക് നൽകിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
1980ലെ ബച്ചൻ സിംഗ്, മച്ചി സിംഗ് കേസുകളിലെ സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ വധശിക്ഷയുടെ ശരിതെറ്റുകൾ പരിശോധിക്കേണ്ടതേയില്ലെന്ന് മൂന്നംഗ ബെഞ്ചിൽ അംഗങ്ങളായ ജസ്റ്റിസ്മാരായ ദീപക് ഗുപ്തയും ഹേമന്ദ് ഗുപ്തയും വ്യക്തമാക്കി. എന്നാൽ ഇതിനോട് വിയോജിച്ചു കൊണ്ടാണ് വധ ശിക്ഷ പുനഃപരിശോധിക്കണമെന്നു ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടത്. കോടതി വിചാരണകൾ പൊതു വികാരങ്ങളാൽ സ്വാധീനിക്കപ്പെടാറുണ്ട്. പൊതു വികാരം ചൂണ്ടിക്കാട്ടി വധശിക്ഷ വിധിക്കാൻ അന്വേഷണ ഏജൻസികൾ കോടതികൾക്ക് മേൽ സമ്മർദം ചെലുത്താറുണ്ടെന്നും അദ്ദേഹം അഭിപ്രായപെട്ടു.
