TRENDING:

ജാമ്യാപേക്ഷ തള്ളി: ഡി.കെ ശിവകുമാർ ജയിലിൽ തുടരും

Last Updated:

ഒക്ടോബര്‍ ഒന്നുവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കർണാടകത്തിലെ  കോൺഗ്രസ് നേതാവ് ഡി.കെ ശിവമാറിന്റെ ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യൂ കോടതി തള്ളി. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ശിവകുമാർ നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
advertisement

സ്പെഷൽ ജഡ്ജി അജയ് കുമാർ കുഹാറാണ് ജാമ്യാപേക്ഷ തള്ളിയത്. കള്ളപ്പണം വെളുപ്പിച്ചതിന് കഴിഞ്ഞ വർഷം സെപ്തംബറിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാർ ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഡൽഹി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബര്‍ 19 നാണ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്.

ഒക്ടോബര്‍ ഒന്നുവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി. ജാമ്യാപേക്ഷ തള്ളിയതോടെ ജയിലില്‍ തന്നെ ശിവകുമാര്‍ തുടരും.

Also Read 'എന്നെ അറസ്റ്റ് ചെയ്യാനുള്ള മിഷൻ വിജയമാക്കിയ ബിജെപി സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ'; ഡി.കെ ശിവകുമാർ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
ജാമ്യാപേക്ഷ തള്ളി: ഡി.കെ ശിവകുമാർ ജയിലിൽ തുടരും