'എന്നെ അറസ്റ്റ് ചെയ്യാനുള്ള മിഷൻ വിജയമാക്കിയ ബിജെപി സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ'; ഡി.കെ ശിവകുമാർ

Last Updated:

ബി ജെ പിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെയും കുടിപ്പകയുടെയും ഇരയാണ് താനെന്നു ഡികെ ശിവകുമാർ ട്വിറ്ററിൽ കുറിച്ചു.

ന്യൂഡൽഹി: തന്നെ അറസ്റ്റു ചെയ്യുകയെന്ന മിഷൻ ഒടുവിൽ വിജയകരമായി പൂർത്തീകരിച്ചതിന് ബി ജെ പി സുഹൃത്തുക്കളെ അഭിനന്ദിക്കുന്നെന്ന് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ. ട്വിറ്ററിലാണ് ഡി കെ ശിവകുമാർ ഇങ്ങനെ കുറിച്ചത്. തനിക്കെതിരെയുള്ള ആദായനികുതി വകുപ്പ് കേസും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസും രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണ്. ബി ജെ പിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെയും കുടിപ്പകയുടെയും ഇരയാണ് താനെന്നു ഡികെ ശിവകുമാർ ട്വിറ്ററിൽ കുറിച്ചു.
ഡികെ ശിവകുമാറിന്‍റെ ട്വീറ്റ്,
എന്നെ അറസ്റ്റ് ചെയ്യുകയെന്ന മിഷൻ ഒടുവിൽ വിജയകരമായി പൂർത്തീകരിച്ചതിന് എന്‍റെ ബി ജെ പി സുഹൃത്തുക്കളെ ഞാൻ
അഭിനന്ദിക്കുന്നു.
എനിക്കെതിരെയുള്ള ആദായനികുതി വകുപ്പിന്‍റെയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും കേസുകൾ രാഷ്ട്രീയപ്രേരിതമാണ്. ബിജെപിയും പ്രതികാര രാഷ്ട്രീയത്തിന്‍റെയും കുടിപ്പക രാഷ്ട്രീയത്തിന്‍റെയും ഇരയാണ് ഞാൻ.
advertisement
കള്ളപ്പണക്കേസിൽ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റു ചെയ്തത്. നാലുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ ശിവകുമാർ നൽകുന്നില്ലെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിലപാട്. പല തരത്തിലുള്ള ചോദ്യങ്ങളിൽ നിന്നും ശിവകുമാർ ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചത്. നിരവധി രേഖകളും തെളിവുകളുമടക്കം ശേഖരിക്കേണ്ട ഉത്തരവാദിത്തവുമുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'എന്നെ അറസ്റ്റ് ചെയ്യാനുള്ള മിഷൻ വിജയമാക്കിയ ബിജെപി സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ'; ഡി.കെ ശിവകുമാർ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement