രാവിലെ എഴുന്നേറ്റപ്പോള്‍ വീടിന്റെ അകം മുഴുവനും വെള്ളം കയറിയിരുന്നെന്നും കാര്‍പ്പറ്റ്, വീട്ടുപകരണങ്ങള്‍ അങ്ങനെ തറയിലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും നശിച്ചെന്നും തരൂര്‍ കുറിച്ചു.
സമീപപ്രദേശത്തും വെള്ളം നിറഞ്ഞിരുന്നതിനാല്‍ പുറത്തേക്ക് ഒഴുകാന്‍ മാര്‍ഗമില്ലായിരുന്നു. ആളുകള്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലായി രാവിലെ ആറുമണിയോടെ വൈദ്യുതിബന്ധം അധികൃതര്‍ വിച്ഛേദിച്ചിരുന്നു. ബോട്ട് ഇല്ലാതെ പാര്‍ലമെന്റിലേക്ക് എത്തിപ്പെടാനായേക്കില്ലെന്ന് പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നഗര അധികൃതര്‍ റോഡില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് കളഞ്ഞതിനാല്‍ കൃത്യസമയത്ത് പാര്‍ലമെന്റില്‍ എത്തിച്ചേരാന്‍ കഴിഞ്ഞെന്നും തരൂര്‍ കുറിപ്പില്‍ പറഞ്ഞു.
വെള്ളിയാഴ്ച അപ്രതീക്ഷിതമായി പെയ്ത കനത്തമഴയെ തുടര്‍ന്ന് ഡല്‍ഹി നിവാസികള്‍ വലിയ ദുരിതത്തിലായി. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലാവുകയും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്തു.