TRENDING:

വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ചു; മുഴുവന്‍ ജീവനക്കാരെയും മാറ്റി നിര്‍ത്താന്‍ DGCA നിര്‍ദേശം

Last Updated:

ഫെബ്രുവരി 27ന് ദുബായ് – ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ വനിതാ സുഹൃത്തിനെ പൈലറ്റ് കോക്പിറ്റിനുള്ളിൽ പ്രവേശിപ്പിച്ച സംഭവത്തിൽ മുഴുവൻ ജീവനക്കാരെയും ജോലിയിൽനിന്നു മാറ്റിനിർത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയര്‍ ഇന്ത്യയ്ക്ക് നിർദേശം നല്‍കി. അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 27ന് ദുബായ് – ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

എയർ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റിന്റെ കൂട്ടുകാരി; അന്വേഷണത്തിനുത്തരവ്

മറ്റു ജീവനക്കാർക്ക് നടപടിയിൽ പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിലും അന്വേഷണം അവസാനിക്കുന്നതുവരെ അവരും മാറിനില്‍ക്കണമെന്നാണ് ഡിജിസിഎയുടെ തീരുമാനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പൈലറ്റിനെയും ജോലിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. സംഭവത്തില്‍ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ചു; മുഴുവന്‍ ജീവനക്കാരെയും മാറ്റി നിര്‍ത്താന്‍ DGCA നിര്‍ദേശം
Open in App
Home
Video
Impact Shorts
Web Stories