TRENDING:

Nimisha Priya | നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ നയതന്ത്ര ഇടപെടല്‍ വേണം; ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജി

Last Updated:

സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി  സമർപ്പിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി : യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ(Nimisha Priya)
News18
News18
advertisement

ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തിൽ ഇടപ്പെടൽ ആവശ്യപ്പെട്ട് ഹര്‍ജി.ഡല്‍ഹി ഹൈക്കോടതിയില്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി  സമർപ്പിച്ചിരിക്കുന്നത്.

നിമിഷപ്രിയയുടെ വധ ശിക്ഷ ഒഴിവാക്കുന്നതിന് യമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ അവശ്യപ്പെട്ടിട്ടുണ്ട്.

വധശിക്ഷ ഒഴിവാക്കി ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സനയിലെ കോടതിയില്‍ നിമിഷ പ്രിയ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.വധശിക്ഷയില്‍ ഇളവ് വേണമെന്ന നിമിഷ പ്രിയയുടെ അപ്പീല്‍ പരിഗണിച്ചത് മൂന്ന് അംഗ ബെഞ്ചായിരുന്നു.

advertisement

2017ലാണ് കേസിനാസ്പദമായ സംഭവം. ജൂലൈ 25നാണ് തലാല്‍ കൊല്ലപ്പെട്ടത്. താലാലിനൊപ്പം ക്ലിനിക് നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായി. തലാല്‍ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി. ക്രൂരമായ പീഡനത്തിനിരയായിരുന്നതായും നിമിഷപ്രിയ വ്യക്തമാക്കി. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുക്കുകയും ഭാര്യയായി വെക്കാന്‍ ശ്രമിച്ചെന്നും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും നിമിഷ വെളിപ്പെടുത്തിയിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ ഹനാനും വിചാരണ നേരിടുന്നുണ്ട്. കീഴിക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്. തുടര്‍ന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയി. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.

advertisement

Also Read- Drug Seized | കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് ഇന്‍റീരിയർ ഡിസൈൻ സ്ഥാപനത്തിൽ നിന്ന്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയ്ക്ക് രക്ഷപെടാനുള്ള മറ്റൊരു വഴി കൊല ചെയ്യപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ്. എന്നാല്‍ ഇതിന് തലാലിന്റെ കുടുംബം തയ്യാറായിട്ടില്ല. കൂടാതെ കഴിഞ്ഞ ആഴ്ച കേസില്‍ വാദം കേള്‍ക്കുന്നതിനിടെ തലാലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Nimisha Priya | നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ നയതന്ത്ര ഇടപെടല്‍ വേണം; ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജി
Open in App
Home
Video
Impact Shorts
Web Stories