TRENDING:

ക്രിമിനൽ കേസിൽ നേരിട്ട് മുൻകൂർ ജാമ്യം പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിക്ക് സുപ്രീം കോടതി വിമർശനം

Last Updated:

രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും ഇത്തരം നടപടിയില്ലെന്ന് സുപ്രീം കോടതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്രിമിനൽ കേസുകളിൽ സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യ ഹർജകൾ പരിഗണിക്കുന്ന കേരള ഹൈക്കോടതിയുടെ പ്രവണതയെ വിമർശിച്ച് സുപ്രീം കോടതി. രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും ഇത്തരം നടപടിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.സിആർപിസിയിലും നാഗരിക് സുരക്ഷാ സംഹിതയിലും (ബിഎൻഎസ്എസ്) ഒരു ശ്രേണി വ്യവസ്ഥയുണ്ടെന്ന് കോടതി പറഞ്ഞു.
News18
News18
advertisement

ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച കേരളത്തിൽ നിന്നുള്ള മുഹമ്മദ് റസലിന്റെ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസിൽ മുതിർന്ന അഭിഭാഷകനായ സിദ്ധാർത്ഥ് ലുത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച ബെഞ്ച്ഹൈക്കോടതി രജിസ്ട്രാർക്ക് നോട്ടീസയച്ചു.ഒക്ടോബർ 14 ന് വിശദമായ വാദം കേൾക്കും.

വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേരള ഹൈക്കോടതി നടപടിയെ വിമർശിച്ചത്.മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റൊരു ഹൈക്കോടതിയിലും ഇത്തരം നടപടി ഇല്ലെന്നും ബഞ്ച് പറഞ്ഞു.സെഷൻസ് കോടതികൾക്കാണ് ക്രിമിനൽ കേസുകളിലെ വസ്തുതകൾ അറിയാവുന്നത്.ഹൈക്കോടതിക്ക് കേസുകളുടെ പൂർണമായ വസ്തുത അറിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

advertisement

അതേസമയം നേരിട്ട് ഫയൽ ചെയ്യുന്ന ജാമ്യാപേക്ഷകൾ ഹൈക്കോടതി പരിഗണിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും സുപ്രീം കോടതി പറഞ്ഞു.മുഹമ്മദ് റസലിന് വേണ്ടി അഭിഭാഷകൻ ഷിനോജ് കെ നാരായണനും, സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസുൽ ഹർഷദ് വി ഹമീദും ഹാജരായി.

മലയാളം വാർത്തകൾ/ വാർത്ത/India/
ക്രിമിനൽ കേസിൽ നേരിട്ട് മുൻകൂർ ജാമ്യം പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിക്ക് സുപ്രീം കോടതി വിമർശനം
Open in App
Home
Video
Impact Shorts
Web Stories