ബോസരാജ് സംസ്ഥാന നിയമസഭയിലോ ലെജിസ്ലേറ്റീവ് കൗൺസിലിലോ അംഗമല്ല.കർണാടക മന്ത്രിസഭയിലെ ആകെ മന്ത്രിമാരിൽ 31 പേരും (97 ശതമാനം) മന്ത്രിമാരും കോടീശ്വരന്മാരാണ് എന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. ഇവരുടെ ശരാശരി ആസ്തി 119.06 കോടി രൂപയാണ്. ഇവരിൽ മുന്നിൽ ഡി.കെ ആണെങ്കിൽ മുധോൾ (എസ്‌സി) നിയോജക മണ്ഡലത്തിൽ നിന്നുള്ള തിമ്മപൂർ രാമപ്പ ബാലപ്പയാണ് 58.56 ലക്ഷം രൂപയുടെ ആസ്തിയുമായി ഈ ലിസ്റ്റിൽ ഏറ്റവും പിന്നിൽ. ഇരുപത്തിനാല് കാബിനറ്റ് മന്ത്രിമാർ ക്രിമിനൽ കേസുകൾ നേരിടുന്നുണ്ടെന്നും അതിൽ ഏഴ് പേർക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
Also read-രാജിവെച്ച് മുപ്പതിലേറെ സീറ്റിൽ ബിജെപിയെ തകർത്ത ലക്ഷ്മൺ സവാദിക്ക് മന്ത്രി പദവി ഇല്ല
നിലവിലെ 34 അംഗ കർണാടക മന്ത്രിമാരിൽ ഒരു വനിത മാത്രമാണ് ഉള്ളത്. ബെൽഗാം റൂറലിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 48 കാരിയായ ലക്ഷ്മി ആർ. ഹെബ്ബാൾക്കർ ആണത്. എട്ടാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിൽ വിദ്യാഭ്യാസ യോഗ്യതയുള്ള ആറ് മന്ത്രിമാരാണുള്ളത്. 24 പേർക്ക് ബിരുദമോ അതിനു മുകളിലേക്കോ വിദ്യാഭ്യാസ യോഗ്യതയുണ്ട്. രണ്ടു മന്ത്രിമാർക്ക് ഡിപ്ലോമയാണ് ഉള്ളത്. മൊത്തം 18 മന്ത്രിമാർ (56 ശതമാനം) തങ്ങളുടെ പ്രായം 41 നും 60 നും ഇടയിലാണെന്ന് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 14 പേർക്കാണ് (44 ശതമാനം) 61 നും 80 നും ഇടയിൽ പ്രായമുള്ളത്. ശനിയാഴ്ചയാണ് 24 പുതിയ മന്ത്രിമാർ കൂടി കർണാടകയിൽ ചുമതലയേറ്റത്.
ഇതോടെ, കർണാടക മന്ത്രിസഭയിലെ ആകെ മന്ത്രിമാരുടെ എണ്ണം 34 ആയി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഉൾപ്പെടെയുള്ള പത്തു മന്ത്രിമാർ ഈ മാസം ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. മുഖ്യമന്ത്രി പദത്തെ ചൊല്ലി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ തർക്കം നിലനിന്നിരുന്നു. ചർച്ചകൾക്കൊടുവിൽ പ്രായവും പരിചയ സമ്പത്തും കണക്കിലെടുത്ത് മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യക്കു തന്നെ നൽകുകയായിരുന്നു. പാർട്ടി തീരുമാനം അംഗീകരിച്ച ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകി. മെയ് 13നായിരുന്നു കർണാടകയിലെ വോട്ടെണ്ണൽ. സംസ്ഥാനത്തെ 224 നിയമസഭാ സീറ്റുകളിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്ക് 65 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.