ഇത് സുരക്ഷാ സംവിധാനത്തിന് വേഗം തിരിച്ചറിയാൻ സാധിച്ചില്ലെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാലസോര്‍ റെയില്‍വേസ്റ്റേഷന് സമീപമുള്ള ലൊക്കേഷന്‍ ബോക്‌സില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്താണ് ലൊക്കേഷന്‍ ബോക്‌സ്
ട്രാക്കുകള്‍ക്ക് സമീപമാണ് ലൊക്കേഷന്‍ ബോക്‌സ് സ്ഥാപിക്കുന്നത്. പോയിന്റ് മോട്ടോര്‍, സിഗ്നലിംഗ് ലൈറ്റ്‌സ് ട്രാക്ക് ഒക്യുപന്‍സി ഡിറ്റക്ടറുകള്‍, എന്നിവയെ ബന്ധിപ്പിക്കാനും ലൊക്കേഷന്‍ ബോക്‌സിലൂടെ സാധിക്കും.കൂടാതെ ട്രെയിനുകളെ സംബന്ധിച്ചിടത്തോളം നിര്‍ണായക സുരക്ഷാ സംവിധാനമാണ് ഇന്റര്‍ലോക്കിംഗ്. അപകടങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ ട്രെയിനുകളെ സഹായിക്കുന്നതും ഇന്റര്‍ലോക്കിംഗ് സംവിധാനമാണ്.
advertisement
ട്രാക്കുകള്‍ എങ്ങനെ മാന്വലി ഇന്റര്‍ലോക്ക് ചെയ്തു?
ഒരു ഫെയില്‍ സേഫ് സംവിധാനമാണ് ഇന്റര്‍ലോക്കിംഗ്. അതുകൊണ്ട് തന്നെ ലെവല്‍ ക്രോസിംഗിലെ ബാരിയര്‍ താഴ്ന്നിട്ടില്ലായിരുന്നുവെങ്കില്‍ കൊറമാണ്ഡല്‍ എക്‌സപ്രസ്സിന് മെയിന്‍ ലൈനിലേക്ക് പോകുവാനുള്ള ഗ്രീന്‍ സിഗ്നല്‍ ലഭിക്കുമായിരുന്നില്ല. അതേസമയം ഇത്തരം അഭ്യൂഹങ്ങളില്‍ വ്യക്തമായി പ്രതികരിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. വിഷയം അന്വേഷിച്ച് വരികയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
” വിഷയത്തില്‍ സിബിഐയും റെയില്‍വേ സേഫ്റ്റി കമ്മീഷണറും അന്വേഷണം നടത്തിവരികയാണ്. അതിനാല്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കില്ല,’ റെയില്‍വേ വക്താവ് പറഞ്ഞു. അതേസമയം അപകടസാധ്യതയുണ്ടെന്ന് തോന്നിയാല്‍ ഒരു ഇന്റര്‍ലോക്കിംഗ് സംവിധാനം വിഛേദിക്കാനുള്ള അധികാരം സിഗ്നല്‍ മെയിന്റനെഴ്‌സിനും സ്റ്റേഷനിലെ മറ്റ് ജീവനക്കാര്‍ക്കും നല്‍കിയിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇന്റര്‍ലോക്കിംഗ് സംവിധാനം വിഛേദിക്കുന്നതിനുള്ള സമയനഷ്ടം പരിഹരിക്കാന്‍ ജീവനക്കാരെ ഇത് സഹായിക്കുമെന്നാണ് മുതിര്‍ന്ന ജീവനക്കാര്‍ പറയുന്നത്. നിലവില്‍ പിന്തുടരുന്ന സംവിധാനം അനുസരിച്ച് സിഗ്നലിംഗ് ടെക്‌നീഷ്യന്‍മാര്‍ ഡിസ്‌കണക്ഷനുള്ള മെമ്മോ ആദ്യം സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നല്‍കണം. തുടര്‍ന്ന് ഇന്റര്‍ലോക്കിംഗ് സ്വിച്ച് ഓഫ് ചെയ്യാന്‍ അദ്ദേഹം ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊറമാണ്ഡല്‍ എക്‌സ്പ്രസ്സ് ലോക്കോ പൈലറ്റിന്റെ മൊഴി രേഖപ്പെടുത്തി
അപകടത്തില്‍ കൊറമണ്ഡല്‍ എക്‌സ്പ്രസ്സ് എന്‍ജിന്‍ ഡ്രൈവറായ ഗുണനിധി മൊഹന്തിയ്ക്കും അസിസ്റ്റന്റ് ഹാജരി ബെഹ്‌റയ്ക്കും പരിക്കേറ്റിരുന്നു. ഇവരുടെ മൊഴി റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ രേഖപ്പെടുത്തിയിരുന്നു. ”രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. മൊഹന്തിയെ ഐസിയുവില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ബെഹ്‌റയ്ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്,” സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആദിത്യ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.