TRENDING:

‘പറക്കാന്‍ അനുമതി വേണ്ട ’; ഖാർഗെയ്ക് മറുപടിയുമായി ശശി തരൂര്‍

Last Updated:

പാർട്ടിയെ സംബന്ധിച്ച് രാഷ്ട്രമാണ് ആദ്യം എന്നാൽ ചിലർക്ക് അത് "മോദി ആദ്യം, രാഷ്ട്രം രണ്ടാമത്തേത്" എന്നായിരുന്നു ഖാർ​ഗേ തരൂരിനെ വിമർശിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ശശി തരൂരിന്റെ ലേഖനത്തിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് നി​ഗൂഡ പോസ്റ്റുമായി ശശി തരൂർ.
News18
News18
advertisement

ഒരു ശാഖയിൽ ഇരിക്കുന്ന പക്ഷിയെ ചിത്രീകരിച്ചിരിക്കുന്ന പോസ്റ്റാണ് തരൂർ പങ്കുവെച്ചത്. അതിൽ "പറക്കാൻ ആരുടേയും അനുവാദം ചോദിക്കരുത്. ചിറകുകൾ നിങ്ങളുടേതാണ്, ആകാശം ആരുടേതുമല്ല..." എന്നാണ് കുറിച്ചിരിക്കുന്നത്.

ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തി‌ലാണ് ഖാർഗെ തരൂരിനെ പരോക്ഷമായി വിമർശിച്ചത് . പാർട്ടിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് ആദ്യം എന്നാൽ ചിലർക്ക് അത് "മോദി ആദ്യം, രാഷ്ട്രം രണ്ടാമത്തേത്" എന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ച്ചയായി മോദിയെ പ്രശംസിച്ചുകൊണ്ടിരിക്കുന്ന ഡോ ശശി തരൂരിനെതിരെ ഇതാദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിമര്‍ശനവുമായി രംഗത്തെത്തുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
‘പറക്കാന്‍ അനുമതി വേണ്ട ’; ഖാർഗെയ്ക് മറുപടിയുമായി ശശി തരൂര്‍
Open in App
Home
Video
Impact Shorts
Web Stories