"വാർത്താ സംപ്രേക്ഷണത്തിന് മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വെള്ളം കുടിച്ചാൽ അത് ശരിയാകും എന്ന് കരുതി ഒരു ഗ്ലാസ് വെള്ളം എടുത്തുവെച്ചെങ്കിലും ലൈവിനിടയിൽ കുടിക്കാൻ സാധിച്ചില്ല " എന്നും സിൻഹ പറഞ്ഞു. വാർത്തകൾ വായിക്കുന്നത് തുടർന്നതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. ഒടുവിൽ കനത്ത ചൂട് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ താൻ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
" എൻ്റെ ശബ്ദം താഴ്ന്നു. പിന്നീട് ടെലിപ്രോംപ്റ്ററിൽ കാഴ്ച മങ്ങുന്നതായി അനുഭവപ്പെട്ടു" എന്നും അവർ കൂട്ടിച്ചേർത്തു.
advertisement
ഏപ്രിൽ 18 ന് രാവിലെ 8.30 ഓടെയാണ് വാർത്ത വായിക്കുന്നതിനിടെ സിൻഹ ബോധരഹിതയായി വീണത്. "അപ്പോൾ ചൂട് കൂടുതലായിരുന്നു. രക്തസമ്മർദ്ദം താഴ്ന്നു. വാർത്ത വായിക്കുന്നതിനു മുൻപും അസ്വസ്ഥത തോന്നിയിരുന്നു. വെള്ളം കുടിച്ചാൽ ശരിയാകും എന്നാണ് കരുതിയത്. ഫ്ലോർ മാനേജരോട് വെള്ളം ചോദിച്ചു.. സ്റ്റുഡിയോയിൽ എയർകണ്ടീഷൻ ഉണ്ടായിരുന്നെങ്കിലും അന്ന് അസഹനീയമായ ചൂട് അനുഭവപ്പെട്ടിരുന്നു," അവതാരക പറഞ്ഞു.
ഏതാണ്ട് 21 വർഷത്തെ പ്രവർത്തി പരിചയമുള്ള സിൻഹ വളരെ അപൂർവമായി മാത്രമാണ് തന്റെ മേശപ്പുറത്ത് വെള്ളം കരുതാറുള്ളത്. കാരണം 30 മിനിറ്റ് മാത്രമാണ് വാർത്ത വായിക്കുന്നത്. അതിനാൽ വെള്ളം കുടിക്കാതെ തന്നെ വാർത്ത വായിച്ചു തീർക്കാൻ സാധിക്കുമായിരുന്നു എന്നും യുവതി പറഞ്ഞു. എന്നാൽ വ്യാഴാഴ്ച പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല കാര്യങ്ങൾ. വെള്ളം കുടിക്കാൻ തോന്നിയെങ്കിലും തൽസമയ സംപ്രേക്ഷണമായതിനാൽ സാധിച്ചില്ല. വ്യാഴാഴ്ച ഭൂരിഭാഗം വാർത്തകളും വന്നത് പൊതുവിഭാഗത്തിൽ നിന്നായിരുന്നു. അതിനാൽ വാർത്ത സംബന്ധിച്ച ദൃശ്യങ്ങൾ ഒന്നും ഇടയിൽ കാണിച്ചിരുന്നില്ല. അതിനാൽ ഇടവേളയിൽ വെള്ളം കുടിക്കാൻ കഴിഞ്ഞില്ല," സിൻഹ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സൗത്ത് 24 പാർഗാണാസ്, നോർത്ത് 24 പാർഗാണാസ്, പുർബ, പശ്ചിമ ബർധമാൻ, പശ്ചിമ മേദിനിപൂർ, പുരുലിയ, ജാർഗ്രാം, ബിർഭും, മുർഷിദാബാദ്, ബങ്കുര ജില്ലകളിൽ കനത്ത ഉഷ്ണതരംഗമാണ് നിലനിൽക്കുന്നത്. ഒഡീഷയുടെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും പശ്ചിമ ബംഗാളിലും ഏപ്രിൽ 22 വരെ കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് (ഐഎംഡി) സൂചന നൽകിയിരുന്നു. വിദർഭ, മറാത്ത്‌വാഡ, രായലസീമ എന്നിവിടങ്ങളിലും മധ്യമഹാരാഷ്ട്ര, തെലങ്കാന, ഛത്തീസ്ഗഡ്, ഒഡീഷ, വടക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും നിലവിൽ 42 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂടുള്ളത്.
ഒഡീഷയിൽ ഏപ്രിൽ 15 ന് സൂര്യാഘാതം മൂലം ആദ്യ മരണം റിപ്പോർട്ട് ചെയ്തിരുന്നു.
