TRENDING:

സോണിയയ്ക്കും രാഹുലിനും എതിരെ ED; കോൺഗ്രസിന്റെ പേരിൽ യങ് ഇന്ത്യ പുന:സ്ഥാപിച്ചത് സ്വത്തു തട്ടിയെടുക്കാനെന്ന് കോടതിയിൽ

Last Updated:

യംഗ് ഇന്ത്യയെ സൃഷ്ടിച്ചതുവഴി 2000 കോടി രൂപയുടെ ആസ്തികള്‍ തട്ടിയെടുക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോണ്‍ഗ്രസിന്റെ പേരില്‍ യംഗ് ഇന്ത്യന്‍ എന്ന കമ്പനി പുനഃസ്ഥാപിച്ചത് സ്വത്തു തട്ടിയെടുക്കാനാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)കോടതിയെ അറിയിച്ചു. ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയായ യംഗ് ഇന്ത്യന്‍ രൂപീകരിച്ചതെന്നും ഇഡി ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയെ അറിയിച്ചു. ഇത് കോണ്‍ഗ്രസിന്റെ മറ്റൊരു മുഖം മാത്രമാണെന്നും അവര്‍ ഇതിലൂടെ അനധികൃതമായി നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും അറിയിച്ചു. ഗാന്ധി കുടുംബം തെറ്റായ തീരുമാനം എടുത്തതിന്റെ ഫലമായി അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ(എജെഎല്‍) പ്രധാന ഓഹരി ഉടമകള്‍ക്ക് കനത്ത നഷ്ടം സംഭവിച്ചുവെന്നും ഇഡി കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും
advertisement

സ്വാതന്ത്ര്യ സമര നായകനായിരുന്ന ലാലാ ലാജ്പത് റായി 1916 ൽ രചിച്ച പുസ്തകത്തിന്റെ പേരിൽ 1919 മുതല്‍ 1931 വരെ മഹാത്മാഗാന്ധി നടത്തിയ പ്രസിദ്ധീകരണമാണ് യംഗ് ഇന്ത്യ.

യംഗ് ഇന്ത്യന്റെ ഡയറക്ടര്‍മാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കന്മാരായിരുന്നുവെന്നും യംഗ് ഇന്ത്യന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മറ്റൊരു മുഖം മാത്രമാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയോട് പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന ആര്‍ക്കും സ്ഥാപനത്തിന്റെ താത്പര്യം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഇഡി പറഞ്ഞു. ഗാന്ധി കുടുംബം പ്രധാന ഓഹരി ഉടമകളെ ഒഴിവാക്കിയെന്നും എജെഎല്ലിനെ മാത്രമല്ല, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെയും(എഐസിസി) വഞ്ചിച്ചതായും ഇഡി വാദിച്ചു.

advertisement

എജെഎല്ലില്‍ കോണ്‍ഗ്രസ് ഓഹരി ഉടമയാകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള ട്രസ്റ്റിന് ചില ഓഹരികളുണ്ടെന്നും എന്നാല്‍ 50 ശതമാനം ഓഹരികളില്ലെന്നും ഇഡി പറഞ്ഞു. എജെഎല്ലിന് മറ്റ് ഓഹരി ഉടമകളുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

2011 ജനുവരി 21ന് ലഖ്നൗവില്‍ നടന്ന ഒരു യോഗത്തില്‍ എജെഎല്ലിന്റെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാനും 90.2 കോടി രൂപയുടെ വായ്പയ്ക്ക് പകരമായി യംഗ് ഇന്ത്യന് 9.02 കോടി രൂപയുടെ ഓഹരികള്‍ നല്‍കാനും തീരുമാനിച്ചതായും ഇഡി അറിയിച്ചു.

advertisement

എന്നാല്‍ ഈ യോഗത്തില്‍ എജെഎല്ലിന്റെ ഭൂരിഭാഗം ഓഹരി ഉടമകളും പങ്കെടുത്തിരുന്നില്ല. കേസില്‍ പ്രതികളായ രണ്ടുപേര്‍ ഉള്‍പ്പെടെ ഏഴ് അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ എജെഎല്ലിന്റെ 99 ശതമാനം ഓഹരികളും യംഗ് ഇന്ത്യന് നല്‍കാനുള്ള നിര്‍ണാണയക തീരുമാനം എടുത്തതായി ഇഡി പറഞ്ഞു. അതേസമയം, ഭൂരിഭാഗം ഓഹരി ഉടമകളെയും യോഗത്തിലേക്ക് വിളിക്കാന്‍ ന്യായമായ ശ്രമങ്ങള്‍ നടത്തിയില്ലെന്നും അവര്‍ പറഞ്ഞു.

നാഷണള്‍ ഹെറാള്‍ഡ് കേസില്‍ വാദം കേള്‍ക്കല്‍

കേസില്‍ ബുധനാഴ്ച ഇഡിയുടെ വാദം കേള്‍ക്കുന്നതിനിടെ എജെഎല്ലിന്റെ ഓഹരി പങ്കാളിത്തത്തെക്കുറിച്ചും എജെഎല്ലിന് വായ്പ നല്‍കിയതിനാല്‍ കോണ്‍ഗ്രസ് ഇരയാണോയെന്നും ഡല്‍ഹയിലെ റൗസ് അവന്യൂ കോടതി ഇഡിയോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. 2000 കോടി രൂപയുടെ ആസ്തിയുള്ള എജെഎല്ലിന്റെ ആസ്തികള്‍ തട്ടിയെടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഎസ്ജി രാജു വാദിച്ചു. ഇക്കാര്യം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സ്പെഷ്യല്‍ ജഡ്ജി വിശാല്‍ ഗോഗ്‌നെ ഏകദേശം മൂന്ന് മണിക്കൂറോളമാണ് വാദം കേട്ടത്.

advertisement

യംഗ് ഇന്ത്യനെ സൃഷ്ടിച്ചുകൊണ്ട് എജെഎല്ലിന്റെ 2000 കോടി രൂപയുടെ ആസ്തികള്‍ തട്ടിയെടുക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. കോണ്‍ഗ്രസ് നല്‍കിയ 90 കോടി രൂപയുടെ വായ്പയ്ക്ക് പകരമായി യംഗ് ഇന്ത്യന്‍ വെറും 50 ലക്ഷം രൂപയ്ക്ക് എജെഎല്‍ സ്വന്തമാക്കിയെന്നും ഇഡി വാദിച്ചു. ആരോപണവിധേയരായ ഡോട്ടെക്സ് എന്ന സ്ഥാപനം യംഗ് ഇന്ത്യന് ഒരു കോടി രൂപ വായ്പ നല്‍കിയെന്നും അതില്‍ 50 ലക്ഷം രൂപ എഐസിസിക്ക് നല്‍കിയെന്നും ഇഡി പറഞ്ഞു. ഇതിലൂടെ യംഗ് ഇന്ത്യന്‍ 50 ലക്ഷം രൂപയ്ക്ക് എജെഎല്ലിന്റെ ഉടമയായി.

advertisement

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സുമന്‍ ദുബെ, സാം പിട്രോഡ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍, യംഗ് ഇന്ത്യന്‍, ഡോട്ടെക്സ് എന്നീ സ്ഥാപനങ്ങള്‍, സുനില്‍ ഭണ്ഡാരി എന്നിവർക്ക് എതിരെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/
സോണിയയ്ക്കും രാഹുലിനും എതിരെ ED; കോൺഗ്രസിന്റെ പേരിൽ യങ് ഇന്ത്യ പുന:സ്ഥാപിച്ചത് സ്വത്തു തട്ടിയെടുക്കാനെന്ന് കോടതിയിൽ
Open in App
Home
Video
Impact Shorts
Web Stories