" ഇ.ഡി. എല്ലാ പരിധികളും ലംഘിക്കുന്നു. കോർപ്പറേഷനെതിരെ എങ്ങനെയാണ് കുറ്റകൃത്യം നടക്കുക?" ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായി ചോദിച്ചു.കേന്ദ്ര അന്വേഷണ ഏജൻസികൾക്കും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്കും ഇടയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ തുടർന്നു വരുന്നതിനവിടെയാണ് സുപ്രീം കോടതിയുടെ പരാമർശം.
2014 നും 2021 നും ഇടയിൽ അഴിമതി ആരോപിച്ച് മദ്യവിൽപ്പനശാലകളുമായി ബന്ധപ്പെട്ട വ്യക്തികൾക്കെതിരെ തമിഴ്‌നാട് തന്നെ 41 എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനത്തെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ 2025 ൽ ഇഡി കേസിൽ പെടുകയും കോർപ്പറേഷനും (TASMAC) ഹെഡ് ഓഫീസും റെയ്ഡ് ചെയ്യുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ചു. വ്യക്തികളെക്കുറിച്ച് അന്വേഷിക്കാമെങ്കിലും, TASMAC പോലുള്ള ഒരു കോർപ്പറേഷനെ അത്തരം ക്രിമിനൽ നടപടികൾക്ക് വിധേയമാക്കരുതെന്നും ഇഡിയുടെ അധികാരപരിധിയെ കോടതിയിൽ ചോദ്യം ചെയ്തുകൊണ്ട് കപിൽ സിബൽ വാദിച്ചു.
advertisement
കോർപ്പറേഷനെതിരെ എങ്ങനെ ഒരു കുറ്റകൃത്യം ചുമത്താൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനോട് ചോദിച്ചു. ബെഞ്ച് ഹർജിയിൽ ഇഡിക്ക് നോട്ടീസ് അയയ്ക്കുകയും ഹർജിക്കാരെ ചോദ്യം ചെയ്യുന്ന തുടർ നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.
സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ വിപണന സ്ഥാപനമായ TASMAC-ൽ നിന്ന് കൂടുതൽ വിതരണ ഓർഡറുകൾ നേടുന്നതിനായി ഡിസ്റ്റിലറി കമ്പനികൾ കണക്കിൽപ്പെടാത്ത പണം തട്ടിയെടുത്തുവെന്ന ആരോപണത്തെ തുടർന്നാണ് കേസ് വന്നത്. TASMAC-യിലെ മുതിർന്ന ഉദ്യോഗസ്ഥർ അഴിമതി ആരോപണം ഉയർന്നിരുന്നു. കൂടാതെ റീട്ടെയിൽ ഷോപ്പുകൾ യഥാർത്ഥ വിലയെക്കാൾ കൂടുതൽ തുക പിരിച്ചെടുത്തെന്നും ആരോപണമുണ്ട്.TASMAC-യിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ (DVAC) സമർപ്പിച്ച 41 എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കേസ് ആരംഭിച്ചത്.
ടാസ്മാകിന്റെയും ആസ്ഥാനത്ത് ഇഡി നടത്തിയ റെയ്ഡുകളെ ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാരും ടാസ്മാക്കും സമർപ്പിച്ച ഹർജി ഏപ്രിൽ 23 ന് മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു