TRENDING:

ഭവന പദ്ധതി തട്ടിപ്പ് കേസിൽ കാറം ഡെവലപ്പേഴ്‌സ് കമ്പനിയിൽ ഇഡി റെയ്​ഡ്

Last Updated:

കമ്പനിയുടെ 19 കോടി രൂപയുടെ ആസ്തികൾ ഇ ഡി കണ്ടുകെട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭവന പദ്ധതി തട്ടിപ്പ് കേസിൽ കാറം ഡെവലപ്പേഴ്‌സ് എന്ന കമ്പനിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേഴ്സ് റെയ്ഡ് നടത്തി. കമ്പനിയുടെ 19 കോടി രൂപയുടെ ആസ്തികൾ ഇ ഡി കണ്ടുകെട്ടി.
News18
News18
advertisement

2023ൽ കമ്പനിയുമാ.യി ബന്ധപ്പെട്ട അഴിമതി കേസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര പൊലീസിനെ വിമർശിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായുള്ള ഭവനനിർമാണ പദ്ധതിയിൽ ഉണ്ടായ സാമ്പത്തിക ക്രമക്കേടാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

കുറഞ്ഞ ചെലവിൽ ഭവനനിർമാണം എന്ന പേരിൽ തുടങ്ങിയത് ഇതിൽ 11,500 പേർക്ക് വാഗ്ദാനം ചെയ്ത ഭവനങ്ങൾ ലഭിച്ചിരുന്നില്ല. പദ്ധതിയിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ കമ്പനി വ്യാജരേഖകൾ ചമച്ചുവെന്നും കൃഷിഭൂമി കാർഷികേതര ഭൂമിയായി കാണിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്നും അധികൃതർ പറയുന്നു. പദ്ധതിയിൽ വിശ്വസിച്ച് പലരും വർഷങ്ങളായി സ്വരുക്കൂട്ടിയ പണമാണ് കമ്പനിയെ ഏൽപ്പിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ ബോളിവുഡ് താരം വിവേക് ഒബ്റോയിയുമായി ബന്ധമുള്ള കമ്പനിയാണ് കാറം ഡെവലപ്പേഴ്‌സ് എന്ന രീതിയിൽ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഈ കമ്പനിയുമായി വിവേക് ഒബ്റോയിക്ക് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട ഏജൻസി അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
ഭവന പദ്ധതി തട്ടിപ്പ് കേസിൽ കാറം ഡെവലപ്പേഴ്‌സ് കമ്പനിയിൽ ഇഡി റെയ്​ഡ്
Open in App
Home
Video
Impact Shorts
Web Stories