റാലി കണ്ടാല്‍ വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാകില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.
ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പാർട്ടി പതാകകളുമായി റാലിയില്‍ അണിനിരന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ വിമര്‍ശനം.
ഇന്ത്യ പാകിസ്താനില്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ രാജ്യം സന്തോഷിച്ചെഹ്കിലും പാകിസ്താനും കോണ്‍ഗ്രസും ദുഃഖത്തിലായിരുന്നു. കോണ്‍ഗ്രസുകാരനായ സാം പിത്രോഡയും പാകിസ്താനുവേണ്ടിയാണ് വാദിക്കുന്നത്. പുല്‍വാമയില്‍ ആക്രമണം നടത്തിയ ഭീകരരെ എങ്ങനെ ന്യായീകരിക്കുമെന്നും അമിത് ഷാ ചോദിച്ചു.
advertisement
Also Read രാഹുല്‍ ഇന്ന് അമേഠിയില്‍ പത്രിക നല്‍കും
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗിനെ വൈറസ് എന്ന് അധിക്ഷേപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ രംഗത്തെത്തിയിരുന്നു.
