• HOME
  • »
  • NEWS
  • »
  • india
  • »
  • രാഹുല്‍ ഇന്ന് അമേഠിയില്‍ പത്രിക നല്‍കും

രാഹുല്‍ ഇന്ന് അമേഠിയില്‍ പത്രിക നല്‍കും

സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കൊപ്പമെത്തിയാകും രാഹുല്‍ പത്രിക നല്‍കുക.

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

  • News18
  • Last Updated :
  • Share this:
    അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ നാമനിര്‍ദേശപത്രിക നല്‍കും. കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ അമേഠിയെ പ്രതിനിധീകരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. ഇത്തവണ അമേഠുക്കു പുറമെ വയനാട്ടിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുന്നുണ്ട്.

    രാഹുലിനെതിരേ അമേഠിയില്‍ സ്മൃതി ഇറാനിയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയായിരുന്നു രാഹുലിന്റെ എതിരാളി. മേയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ്.

    അമ്മയും യു.പി.എ. അധ്യക്ഷയുമായ സോണിയാ ഗാന്ധി, സഹോദരി പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കൊപ്പമെത്തിയാകും രാഹുല്‍ പത്രിക നല്‍കുക. പത്രികാസമര്‍പ്പണത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ രാഹുല്‍ റോഡ്‌ഷോയും നടത്തും.

    Also Read നോട്ടുനിരോധനത്തെ ഓർത്ത് കരയുന്നത് കള്ളപ്പണം നഷ്ടമായവരെന്ന് പ്രധാനമന്ത്രി മോദി

    First published: