ബുധനാഴ്ച രാവിലെയാണ് ഉപഗ്രഹ വേധ മിസൈൽ വിജയകരമായി ഇന്ത്യ പരീക്ഷിച്ച കാര്യം അറിയിച്ചു കൊണ്ട് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. 11.16നാണ് ഉപഗ്രഹം പരീക്ഷിച്ചത്. ഇത് കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കുന്നതിനാണ് മോദി ഇങ്ങനെ ചെയ്തതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
തെരഞ്ഞെടുപ്പു കമ്മീഷനുള്ളിൽ ചർച്ച ചെയ്ത ശേഷമാണ് പാനൽ രൂപികരിക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകർപ്പ് സർക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗത്തിന്റെ 'അത്യാവശ്യം' എന്താണെന്ന് കമ്മീഷൻ പരിശോധിക്കും.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 27, 2019 11:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മോദിയുടെ പ്രസംഗം പെരുമാറ്റ ചട്ട ലംഘനമോ? തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുന്നു