ക്ഷേത്രതേതിലെത്തിയ മധുര സ്വദേശിയായ ഡോക്ടർ നികിതയുടെ 10 പവൻ സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. ഇവരുടെ കാറിലായിരുന്നു സ്വർണ്ണമുണ്ടായിരുന്നു. നികിതയുടെ കാർ പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി പാർക്ക് ചെയ്തിരുന്നു. ഇതിനുശേഷം കാറിൽ നിന്ന് 10 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടുവെന്നായിരുന്നു ആരോപണം. തുടർന്ന് ഇവർ തിരുപ്പുവനം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പിന്നാലെ ക്ഷേത്രത്തിലെത്തിയ പോലീസ് അജിത് കുമാറിനെ ചോദ്യം ചെയ്യുകയും വാഹനത്തിൽ കൊണ്ടുപോകുകയും ചെയ്തു. പൊലീസ് കൊണ്ടുപോയ അജിത്ത് കുമാർ മരിച്ചുവെന്ന വാർത്തായാണ് പിന്നീട് എത്തിയത്.തിരുപ്പുവനം പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിയ ശേഷം, ഏഴ് സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർ അജിത് കുമാറിനെ അടുത്തുള്ള ഒരു പറമ്പിലേക്ക് കൊണ്ടുപോയി കഠിനമായി മർദ്ദിച്ചുവെന്നും ഇതിനെ തുടർന്ന് അദ്ദേഹം മരിച്ചുവെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
advertisement
സംഭവത്തിൽ തിരുപ്പുവനം പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾമാരായ പ്രഭു, കണ്ണൻ, ശങ്കരമണികണ്ഠൻ, രാജ, ആനന്ദ്, രാമചന്ദ്രൻ എന്നിവരെ സസ്പെൻഡ് ചെയ്യാൻ ജില്ലാ സൂപ്രണ്ട് ഉത്തരവിട്ടു. യുവാവിന്റെ മരണത്തിൽ കോൺസ്റ്റബിൾമാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അജിത്കുമാറിന്റെ ബന്ധുക്കൾ മദപുരത്ത് പ്രതിഷേധിച്ചു. മരിച്ച അജിത്കുമാറിന്റെ മൃതദേഹം മധുര രാജാജി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കെ, ശിവഗംഗ ജില്ലാ മജിസ്‌ട്രേറ്റ് വെങ്കടപ്രസാദ് അവിടെ നേരിട്ട് എത്തി കുടുംബത്തെ ചോദ്യം ചെയ്തു.