ഞായറാഴ്ച ആയിരുന്നു സംഭവം. സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ആയിരുന്നു യുവാവ് ശ്രമിച്ചത്. ഫേസ്ബുക്ക് ടീം, മുംബൈ പൊലീസിന്റെ സൈബർ സെൽ, ധുലെ പൊലീസ് എന്നിവർ അടിയന്തരമായ ഇടപെട്ടതിലൂടെ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞു. You may also like:Junk Food and Brain | ഒരാഴ്ച തുടർച്ചയായി ജങ്ക് ഫുഡ് കഴിച്ചാൽ അത് നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കിയേക്കാം [NEWS]ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; കൊമേഡിയൻ മുനവർ ഫാറുഖിക്ക് ജാമ്യം നിഷേധിച്ച് കോടതി [NEWS] ബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതി പരോളിലിറങ്ങി; മൂന്നു വയസുകാരിയെ പരോൾ കാലയളവിൽ ബലാത്സംഗം ചെയ്ത് കൊന്നു [NEWS] ഫേസ്ബുക്ക് ലൈവിൽ എത്തി ആയിരുന്നു ഇയാൾ മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് മുറിക്കാൻ ശ്രമിച്ചത്. മൂർച്ചയേറിയ കത്തി കൊണ്ട് സ്വന്തം കഴുത്ത് മുറിക്കുന്ന ആൾ ഫേസ്ബുക്ക് ലൈവിൽ എത്തിയതോടെ ഫേസ്ബുക്ക് അധികൃതർ ആ വിവരം മുംബൈ പൊലീസിനെ അറിയിക്കുകയായിരുന്നു. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ നിന്നാണ് ഫേസ്ബുക്ക് അധികൃതർ ഇക്കാര്യം മുംബൈ പൊലീസിന്റെ സൈബർ സെല്ലിൽ വിളിച്ച് അറിയിച്ചത്.
advertisement
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുംബൈയിൽ നിന്ന് 323 കിലോമീറ്റർ അകലെ ധുലെയിലാണ് യുവാവ് താമസിക്കുന്നതെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് അങ്ങോട്ട് കുതിച്ചു. രാത്രി ഒൻപതോടെ ഫ്ലാറ്റിൽ എത്തിയ പൊലീസ് കണ്ടത് രക്തം വാർന്നു ബോധരഹിതനായി കിടക്കുന്ന യുവാവിനെയാണ്. യുവാവ് ജീവിതത്തിലേക്ക് ഇപ്പോൾ തിരിച്ചു വരികയാണ്.
ജ്ഞാനേശ്വർ പാട്ടീൽ എന്നയാളാണ് ജീവനൊടുക്കിയത്. സുഹൃത്തുക്കളുടെ വഞ്ചനയിൽ മനംനൊന്ത് ഇയാൾ മദ്യലഹരിയിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)