TRENDING:

'‌‍‌എല്ലാവരോടും ക്ഷമിക്കണം'; ദയാവധത്തിന് സുപ്രീം കോടതി അനുമതി ലഭിച്ച ഹരീഷ് റാണയ്ക്ക് കുടുബം വിട നൽകി

Last Updated:

ഹരീഷ് റാണയ്ക്ക് സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകി. 13 വർഷം കോമയിലായിരുന്ന റാണയെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബം വൈകാരികമായി വിട നൽകി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: സുപ്രീം കോടതി ദയാവധത്തിന് വിധിച്ച ഹരീഷ് റാണയ്ക്ക് വൈകാരികമായി വിട നൽകി കുടുംബം. റാണയെ ​ഗാസിയാബാദിൽ നിന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. 13 വർഷമായി അബോധാവസ്ഥയിൽ ജീവൻരക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് റാണ കഴിഞ്ഞിരുന്നത്. ഘട്ടംഘട്ടമായി ജീവൻരക്ഷാ ഉപാധികൾ നീക്കം ചെയ്യും. ഇതിന് മുന്നോടിയായി ​ഗാസിയാബാദിലെ വീട്ടിലാണ് വിടവാങ്ങൽ ചടങ്ങ് നടന്നത്. ഇതിന്റെ ദ‍ൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വേദനയോടെ വിതുമ്പിനിൽക്കുന്ന റാണയുടെ കുടുംബാം​ഗങ്ങളുടെ ചിത്രങ്ങൾ ഏവർക്കും നോവാവുകയാണ്.
News18
News18
advertisement

എല്ലാവരോടും ക്ഷമിക്കുക എല്ലാവരോടും ക്ഷമ ചോദിക്കുക. നിനക്ക് പോകാൻ സമയമായിയെന്ന് ബ്രഹ്മകുമാരി സഭയിലെ സിസ്റ്റര്‍ റാണയോട് പറയുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. നെറ്റിയിൽ ചാർത്തിയാണ് റാണയ്ക്ക് വിടനൽകിയത്. കോമായിലായതിന് ശേഷം അച്ഛന്റെയും അമ്മയുടെയും പരിചരണത്തിലായിരുന്നു റാണ. വെന്റിലേറ്റൽ പിന്തുണ മാത്രമല്ല, ആഹാരം കഴിക്കുന്നതിനും ട്യൂബുകൾ ഉപയോ​ഗിച്ചിരുന്നു. ഇതൊക്കെ ക്രമേണ ഡോക്ടർമാർ പിൻവലിക്കും. റാണയ്ക്ക് കണ്ണീരോടെ വിട നൽകുന്ന കുടുംബത്തിന്റെ സങ്കടത്തിൽ ഏവരും പങ്കുചേർന്നു.

ഇന്ത്യൻ നിയമചരിത്രത്തിൽ ആദ്യമായാണ് സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകിയത്. 2013-ൽ ചണ്ഡീഗഡിൽ ബി.ടെക് പഠനത്തിനിടെ താമസസ്ഥലത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഹരീഷ് അന്ന് മുതൽ കോമയിലായിരുന്നു. സ്വന്തമായി ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാത്ത റാണയ്ക്ക് ട്യൂബ് വഴിയാണ് ആഹാരവും വെള്ളവും നൽകിയിരുന്നത്. ട്യൂബുകളിലൂടെ നൽകുന്ന ആഹാരത്തിലൂടെ മാത്രം ജീവൻ നിലനിർത്തിയിരുന്ന മകനെ മരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് നടത്തിയ ദീർഘകാല നിയമപോരാട്ടത്തിനൊടുവിലാണ് കോടതി അനുമതി നൽകിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചികിത്സ കൊണ്ട് ആരോഗ്യനിലയിൽ മാറ്റമുണ്ടാകില്ലെന്നും നിലനിൽപ്പ് നീട്ടിക്കൊണ്ടുപോവുക മാത്രമാണ് ചെയ്യുന്നതെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിധി.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'‌‍‌എല്ലാവരോടും ക്ഷമിക്കണം'; ദയാവധത്തിന് സുപ്രീം കോടതി അനുമതി ലഭിച്ച ഹരീഷ് റാണയ്ക്ക് കുടുബം വിട നൽകി
Open in App
Home
Video
Impact Shorts
Web Stories