കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ആരംഭിച്ച പ്രക്ഷോഭത്തിന്റെ പത്താം ദിനത്തിലാണ് മൂന്നു മന്ത്രിമാരുടെ നേതൃത്വത്തിൽ അഞ്ചാം ഘട്ട സമവായ ചർച്ച. ഇതിനിടെ കർഷകർ ഡിസംബർ എട്ടിന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പത്ത് തൊഴിലാളി യൂണിയനുകളുടെ സംയുക്തവേദി പിന്തുണ പ്രഖ്യാപിച്ചു.
ഇനി കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും കര്‍ഷകര്‍ വ്യക്തമാക്കി. കഴിഞ്ഞ ചര്‍ച്ചകളുടെ അടക്കം മിനിട്‌സ് നല്‍കണമെന്നും അംഗീകരിച്ച കാര്യങ്ങള്‍ എഴുതി നല്‍കണമെന്നും കർഷക സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.
advertisement
കേന്ദ്രത്തെ പ്രതിനിധീകരിച്ച് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ, റെയിൽവേ, വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. കർഷകരെ പ്രതിനിധീകരിച്ച് 40 സംഘടനാ നേതാക്കളും. കഴിഞ്ഞ ദിവസങ്ങളിലേതിൽനിന്നു വ്യത്യസ്തമായി സംഘടനാ നേതാക്കൾക്കു പുറമെ ഒട്ടേറെ കർഷകരും വിജ്ഞാൻ ഭവനു മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്.
കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചതോടെ ഇന്ന് സര്‍ക്കാര്‍ എടുക്കുന്ന നിലപാട് നിര്‍ണയകമാകും. സർക്കാരിന്റേത് അനുകൂല നിലപാടല്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്.
പത്താം ദിവസവും ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ കർഷകർ തമ്പടിച്ചതിനെ തുടർന്ന് ദേശീയ തലസ്ഥാനത്തേക്കുള്ള ഗതാഗതം ഇന്നും താറുമാറായി.