ഇന്ത്യയിലെ ആദ്യത്തെ കേബിള്‍ സ്റ്റേഡ് റെയില്‍വേ പാലമായ അഞ്ചി ഖാഡ് പാലത്തിലൂടെയും ഈ വന്ദേഭാരത് ഓടി. 11.30 ഓടെ ജമ്മുവില്‍ ട്രെയിന്‍ കുറച്ചുനേരം നിര്‍ത്തി. യാത്രക്കാരും ജനങ്ങളും മുദ്രാവാക്യങ്ങളോടെ വന്ദേഭാരതിനെ സ്വീകരിച്ചു. ഇതിന് ശേഷം ബഡ്ഗാം സ്റ്റേഷനിലെത്തിയാണ് ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയത്. ട്രെയിനിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി കത്രയില്‍ നിന്ന് ആദ്യ യാത്ര ഫ്ലാഗോഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്ലാഗോഫ് ചടങ്ങിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജമ്മു കശ്മീരിലെ ശൈത്യം നിറഞ്ഞ കാലാവസ്ഥയിലും തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ട്രെയിനാണ് ഈ വന്ദേ ഭാരത് ട്രെയിന്‍. കൂടാതെ പ്രത്യേക കാലാവസ്ഥയുമായി ബന്ധപ്പെട്ട സവിശേഷതകളുമുണ്ട്.
advertisement
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടുന്ന മറ്റ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ഈ ട്രെയിനിന് പ്രവര്‍ത്തന വെല്ലുവിളികളുണ്ട്. എന്നാല്‍ തടസങ്ങളെ മറികടക്കുന്ന സവിശേഷതകളുമായാണ് വന്ദേഭാരതിന്റെ രൂപകൽപന. വെള്ളവും ബയോ-ടോയ്ലറ്റ് ടാങ്കുകളും തണുപ്പില്‍ മരവിപ്പിക്കുന്നത് തടയുകയും വാക്വം സിസ്റ്റത്തിന് ചൂടു വായു നല്‍കുകയും പൂജ്യത്തിന് താഴെയുള്ള താപനിലയില്‍ പോലും സുഗമമായ പ്രവര്‍ത്തനത്തിനായി എയര്‍-ബ്രേക്ക് സിസ്റ്റത്തിന്റെ ഒപ്റ്റിമല്‍ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യുന്ന വിപുലമായ തപീകരണ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കഠിനമായ ശൈത്യകാലത്ത് വ്യക്തമായ കാഴ്ച ഉറപ്പാക്കിക്കൊണ്ട് ഡ്രൈവറുടെ ഫ്രണ്ട് ലുക്ക്ഔട്ട് ഗ്ലാസ് സ്വയമേവ ഡീഫ്രോസ്റ്റ് ചെയ്യുന്നതിനായി വിന്‍ഡ്ഷീല്‍ഡില്‍ ഉൾച്ചേര്‍ത്ത ഹീറ്റിംഗ് ഘടകങ്ങളും ട്രെയിനിന്റെ സവിശേഷതയാണ്. കൂടാതെ, നിലവിലുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ പൂർണമായ എയര്‍ കണ്ടീഷന്‍ഡ് കോച്ചുകള്‍, ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍, മൊബൈല്‍ ചാര്‍ജിങ് സോക്കറ്റുകള്‍ എന്നിങ്ങനെയുള്ള മറ്റ് സൗകര്യങ്ങളും ട്രെയിനില്‍ ഉള്‍പ്പെടുന്നു.
കശ്മീര്‍ താഴ്വരയെ വിശാലമായ ഇന്ത്യന്‍ റെയില്‍വേ ശൃംഖലയുമായി ഇഴചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള 272കിലോമീറ്റര്‍ ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും ഈ വന്ദേഭാരത് ട്രെയിന്‍.
Summary: Indian railways conducted the trial run of Vande Bharat train over the world’s highest railway bridge. In the video shared by the railways, the train passed through Anji Khad Bridge- India’s first cable-stayed rail bridge- and Chenab Bridge- world’s highest railway bridge.