പൂഞ്ചിലെ വിവിധ മേഖലകളിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീയും അഞ്ച് വയസുള്ള പെൺകുട്ടിയും ഒരു ബിഎസ്എഫ് ഓഫീസറും കൊല്ലപ്പെട്ടതിനു തൊട്ടടുത്ത ദിവസമാണ് വീണ്ടും ഷെല്ലാക്രമണം ഉണ്ടായത്.
also read:'രാജ്മോഹൻ ഉണ്ണിച്ചാക്ക് വോട്ട് ചെയ്യുക'; ഈ ചുമരെഴുത്ത് കണ്ട് ചിരിക്കാൻ വരട്ടെ
വൈകിട്ട് അഞ്ച് മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. പിന്നീട് ശക്തമാവുകയായിരുന്നു. പരുക്കേറ്റവരിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. പരുക്കേറ്റ എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം പാകിസ്ഥാൻ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണരേഖ കടന്നുള്ള പൂഞ്ച്- റവാലക്കോട്ട് റൂട്ടിലെ വ്യാപാരം താത്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകളുണ്ട്.
advertisement
പാകിസ്ഥാൻ ഷെല്ലാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളെ തുടർന്ന് നിയന്ത്രണ രേഖ കടന്നുള്ള ആഴ്ചതോറുമുള്ള വ്യാപാരം താത്കാലികമായി നിർത്തിവെച്ചതായി ഇതിന്റെ ചുമതലയുള്ള ഫരീദ് കോഹ്ലിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
രജൗരിയിലാണ് ആദ്യ ആക്രമണം ഉണ്ടായതെന്നും പിന്നീടിത് പൂഞ്ചിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂളുകൾ പൂട്ടിയിട്ടിരിക്കുകയാണ്.
