'രാജ്മോഹൻ ഉണ്ണിച്ചാക്ക് വോട്ട് ചെയ്യുക'; ഈ ചുമരെഴുത്ത് കണ്ട് ചിരിക്കാൻ വരട്ടെ

Last Updated:

കാസര്‍കോടുകാര്‍ അല്ലാത്തവര്‍ വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിക്കുന്ന ഈ ചുമരെഴുത്ത് കണ്ട് നെറ്റി ചുളിച്ചു

കാസർകോട്: തെരഞ്ഞെടുപ്പ് കാലം ട്രോളുകളുടെ കൂടി കാലമാണ്. ചെറുതായൊന്ന് പിഴച്ചാൽ അത് ആഘോഷമാക്കാൻ ട്രോളന്മാർ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. അത്തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ച ഒരു ട്രോളാണ് കാസർകോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ ചുമരെഴുത്ത്. കാസര്‍കോട് യുഡിഎഫ് സ്ഥാനാർഥി 'രാജ്മോഹന്‍ ഉണ്ണിച്ചാക്ക്' വോട്ട് ചെയ്യുക എന്നായിരുന്നു ആ ചുമരെഴുത്ത്. കാസര്‍കോടുകാര്‍ അല്ലാത്തവര്‍ വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിക്കുന്ന ഈ ചുമരെഴുത്ത് കണ്ട് നെറ്റി ചുളിച്ചു. പിന്നാലെ അബദ്ധമെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ട്രോളുകളിറങ്ങി.
എന്നാൽ, നെറ്റിച്ചുളിക്കാൻ വരട്ടെ. ഇത് അക്ഷരത്തെറ്റും കൈയബദ്ധവുമൊന്നുമല്ലെന്നാണ് എഴുതിയവര്‍ക്ക് പറയാനുള്ളത്. ഇത് സ്നേഹത്തിന്‍റെ ഭാഷയാണ് എന്നാണ് യുഡിഎഫുകാര്‍ പറയുന്നത്.‘ഇച്ച’ എന്നാൽ കാസർകോട് ഭാഷയിൽ ജ്യേഷ്ഠ സഹോദരൻ എന്ന് അർഥം. അത് കൂട്ടിച്ചേര്‍ത്താണ് 'രാജ്മോഹന്‍ ഉണ്ണിച്ചാക്ക്' എന്ന് എഴുതിയത് എന്നാണ് പറയുന്നത്. തിരുവനന്തപുരത്തുകാരുടെ അണ്ണൻ വിളി പോലെ തന്നെ കാസർകോട് കാർക്ക് ഇച്ചയും.
advertisement
മുതിര്‍ന്ന സഹോദരനെ വിശേഷിപ്പിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ഇച്ച എന്നത്. ഇത് മറ്റ് സ്ഥലങ്ങളില്‍ ഇസ്ലാം വിഭാഗത്തില്‍പെട്ടവരാണ് ഉപയോഗിക്കുന്നതെങ്കിലും കാസര്‍കോട് അങ്ങനെയല്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പറയുന്നത്. ജേഷ്ഠ സ്ഥാനത്ത് കാണുന്ന ആരേയും കാസര്‍കോടുകാര്‍ ഇച്ചയെന്ന് വിളിക്കും. ഈ സ്‌നേഹമാണ് ചുവരെഴുത്തിലും പ്രതിഫലിച്ചത്. തുടക്കത്തില്‍ സ്ഥാനാര്‍ഥിത്വത്തില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ യുഡിഎഫ് ശക്തമായ പ്രചാരണമാണ് ഇവിടെ നടത്തുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാജ്മോഹൻ ഉണ്ണിച്ചാക്ക് വോട്ട് ചെയ്യുക'; ഈ ചുമരെഴുത്ത് കണ്ട് ചിരിക്കാൻ വരട്ടെ
Next Article
advertisement
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
  • മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ സാഹസികമായി രക്ഷപ്പെടുത്തി

  • രക്ഷാപ്രവർത്തനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനും ചാടിയയാളും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്

View All
advertisement