TRENDING:

ഗൾഫ് രാജ്യങ്ങളിലേക്ക് ഭക്ഷ്യവിതരണം ഉറപ്പാക്കാൻ ഇന്ത്യയുടെ ഇടപെടൽ ശക്തം; പ്രധാനമന്ത്രി മോദിയുമായി എം എ യൂസഫലി കൂടിക്കാഴ്ച

Last Updated:

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതി സുഗമമായി തുടരാൻ കേന്ദ്ര സർക്കാർ പൂർണ പിന്തുണ നൽകിയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ

advertisement
ന്യൂഡൽഹി: പശ്ചിമേഷ്യൽ സംഘർഷം തുടരുന്ന സാഹചര്യത്തിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവിതരണം തടസമില്ലാതെ തുടരാൻ ഇന്ത്യ ശക്തമായ ഇടപെടലുകൾ നടത്തുന്നതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ വിതരണ സംവിധാനങ്ങളും ഭാവി പദ്ധതികളും വിശദമായി അവതരിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച
advertisement

ജിസിസി രാജ്യങ്ങളിൽ വലിയ ഇന്ത്യൻ പ്രവാസി സമൂഹം താമസിക്കുന്നതിനാൽ, ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾക്ക് സ്ഥിരമായ ഉയർന്ന ആവശ്യകതയുണ്ട്. ഈ സാഹചര്യത്തിൽ വിതരണം തടസപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് യൂസഫലി വ്യക്തമാക്കി. കൂടാതെ, വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും വിലസ്ഥിരത ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച നടന്നു.

ജിസിസി മേഖലയിലാകെ 280-ലധികം ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും നടത്തുന്ന ലുലു ഗ്രൂപ്പ്, ഭക്ഷ്യവിതരണ രംഗത്തെ പ്രധാന പങ്കാളികളിൽ ഒന്നാണ്. വിപണിയിൽ ആവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം, ഉപഭോക്താക്കൾക്കിടയിൽ വിശ്വാസം നിലനിർത്താനും അനാവശ്യമായ പാനിക് ബൈയിംഗ് ഒഴിവാക്കാനും ലുലുവിന്റെ ഇടപെടലുകൾ സഹായിക്കുന്നതായി വിലയിരുത്തുന്നു.

advertisement

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ലുലു ഗ്രൂപ്പ് വ്യാപകമായ ലോജിസ്റ്റിക് സംവിധാനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ ഏകദേശം 15,000 ടൺ വരെ നശിക്കുന്നതും നശിക്കാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിച്ചതായി യൂസഫലി അറിയിച്ചു. ഇതിനായി പ്രത്യേക ചാർട്ടർ വിമാനങ്ങൾ, കാർഗോ കപ്പലുകൾ, സാധാരണ ഷിപ്പിംഗ് സർവീസുകൾ എന്നിവയുടെ സംയോജിത സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇതുവരെ 34 പ്രത്യേക ചാർട്ടർ വിമാനങ്ങൾ പ്രവർത്തിപ്പിച്ചിട്ടുണ്ടെന്നും, വരും ദിവസങ്ങളിലും സമാനമായ സർവീസുകൾ തുടരാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഇന്ത്യയിലെ ലുലുവിന്റെ സോഴ്സിംഗ്, പ്രോസസ്സിംഗ്, എക്സ്പോർട്ട് കേന്ദ്രങ്ങൾ ഉയർന്ന ശേഷിയോടെ പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ പ്രവർത്തനങ്ങൾ ഇന്ത്യയിലെ കർഷകർക്ക്, ഉൽപാദകർക്കും കയറ്റുമതിക്കാർക്കും വലിയ പിന്തുണ നൽകുന്നുണ്ട്. ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലെത്തിക്കാൻ സഹായിക്കുന്നതിലൂടെ കാർഷിക മേഖലയ്ക്ക് ഒരു സ്ഥിരതയും വരുമാനവും ഉറപ്പാക്കാൻ കഴിയുന്നുവെന്നതാണ് വിലയിരുത്തൽ.

advertisement

ഭക്ഷ്യവിതരണം തടസ്സമില്ലാതെ തുടരുന്നത് ഗൾഫ് മേഖലയിലെ വിപണിസ്ഥിരത നിലനിർത്തുന്നതിനും നിർണായകമാണ്. ഈ ഇടപെടലുകളുടെ പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിക്കുകയും, ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതി സുഗമമായി തുടരാൻ കേന്ദ്ര സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. വരുന്ന ആഴ്ചകളിലും കൂടുതൽ ചാർട്ടർ വിമാനങ്ങളും കാർഗോ ഷിപ്പ്മെന്റുകളും ക്രമീകരിച്ച് ആവശ്യകത നിറവേറ്റാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതായും എം എ യൂസഫലി വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Lulu Group Chairman M.A. Yusuff Ali met with Prime Minister Narendra Modi at his official residence in New Delhi to discuss ensuring a steady food supply to Gulf nations amidst ongoing regional tensions. Yusuff Ali briefed the Prime Minister on India's proactive measures to maintain a seamless flow of food exports to the GCC, despite the volatile situation in the Middle East. With a massive Indian expatriate population in the Gulf, the meeting emphasized the consistent high demand for Indian food products and the need to protect these supply chains.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഗൾഫ് രാജ്യങ്ങളിലേക്ക് ഭക്ഷ്യവിതരണം ഉറപ്പാക്കാൻ ഇന്ത്യയുടെ ഇടപെടൽ ശക്തം; പ്രധാനമന്ത്രി മോദിയുമായി എം എ യൂസഫലി കൂടിക്കാഴ്ച
Open in App
Home
Video
Impact Shorts
Web Stories