മന്ത്രി ജനറൽ വി.കെ സിങ് നൽകിയ പരാതിയിലാണ് ടെട്രാ ട്രക്ക് അഴിമതി കേസിൽ അന്വേഷണം നടക്കുന്നത്.സൈന്യത്തിന് വേണ്ടി ടട്രാ ട്രക്കുകൾ വാങ്ങിയതിൽ അഴിമതി നടന്നതായി അന്ന് കരസേനാ മേധാവി ജനറൽ വികെ സിംഗ് ആരോപിച്ചിരുന്നു.2010 സെപ്തംബർ 22 ന് വിരമിച്ച ലെഫ്റ്റനന്റ് ജനറൽ തേജീന്ദർ സിംഗ് കൈക്കൂലി വാഗ്ദാനം ചെയ്തതായായാണ് ആരോപണം. തേജീന്ദർ സിംഗ് വി കെ സിങ്ങിനെ കണ്ട് ടെട്രാ ട്രക്കുകൾ വാങ്ങുന്നതിന് പച്ചക്കൊടി കാണിക്കാൻ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നതായാണ് ആരോപണം. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വി കെ സിങ് പരാതി നൽകിയത്.
advertisement
തുടർന്ന് സിബിഐ കേസെടുത്തു.ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിരമിച്ച ലഫ്റ്റനന്റ് ജനറൽ തേജീന്ദർ സിങ്ങിനെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 12 പ്രകാരം സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. തേജീന്ദർ സിംഗ് നേരത്തെ അറസ്റ്റിലായിരുന്നു. ആന്റണിക്ക് പുറമെ പരാതിക്കാരനായ വി.കെ.സിങ്ങിനെയും കേസിൽ വിസ്തരിക്കും.
യുപിഎ കാലത്ത് 2012ൽ കണ്ടെത്തിയ ടാട്രാ ട്രക്ക് അഴിമതിയുമായി ബന്ധപ്പെട്ട് വി കെ സിങിന്‍റെ പരാതിയെത്തുടർന്ന് വെക്ട്ര അഡ്വാൻസ്ഡ് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള എല്ലാ വ്യാപാര ഇടപാടുകൾക്കും പ്രതിരോധ മന്ത്രാലയം 2020ൽ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
