"ജയിലിൽ നിന്നും പുറത്തിറങ്ങാതിരിക്കാനാണ് കഫാൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. ഇത് അംഗീകരിക്കാനാവില്ല." സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് ഇതെന്നും ഖാന്റെ സഹോദരൻ അദീൽ ഖാൻ ആരോപിച്ചു .
ഫെബ്രുവരി 13-ന് ജാമ്യം നടപടി വേഗത്തിലാക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശിച്ചിരുന്നു. ജയിലിൽ മോചനം വൈകുന്നെന്ന് ചൂണ്ടിക്കാട്ടി ഖാന്റെ കുടുംബം അലിഗഡ് സിജെഎം കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു നടപടി.
ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുരോഗവിദഗ്ദ്ധനായ ഡോ. ഖാനെ ജനുവരി 29 ന് മുംബൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 60,000 രൂപയുടെ ബോണ്ടിലാണ് കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്.
advertisement
ജനുവരി 29 ന് മുംബൈയിലെ സിഎഎ പ്രതിഷേധ വേദിയിൽ എത്താനിരിക്കെയാണ് ഖാൻ അറസ്റ്റിലായത്. മുംബൈയിൽ അറസ്റ്റിലായ ശേഷം ഡോ. ഖാനെ അലിഗഡിലേക്ക് കൊണ്ടുവന്നു. അവിടെ നിന്നും ഏറെ അകലെയുള്ള മഥുരയിലെ ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു.
Also Read 'ഗോലി മാരോ' പോലുള്ള പരാമർശങ്ങൾ ഒഴിവാക്കേണ്ടിയിരുന്നു; ഡൽഹിയിലെ തോൽവിക്ക് ശേഷം അമിത് ഷാ
എഎംയു കാമ്പസിലും ഈദ്‌ഗ മൈതാനത്തും നടക്കുന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഖാനെ മഥുര ജയിലിൽ അടച്ചതെന്നാണ് പൊലീസ് പറയുന്നത്. ഡോ. ഖാൻ അലിഗഡ് ജയിലിൽ എത്തിച്ചാൽ ക്രമസമാധാനനില വഷളാക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.