TRENDING:

ആസാമിലെ സ്കൂളില്‍ ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

Last Updated:

വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റങ് ദൾ പ്രവർത്തകരാണ് പിടിയിലായത്

advertisement
ആസാമിലെ സ്‌കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി ഉപയോഗിച്ചിരുന്ന അലങ്കാര വസ്തുക്കൾ നശിപ്പിക്കുകയും കടകളിലെ അലങ്കാര സാമഗ്രികൾ കേടുവരുത്തുകയും ചെയ്ത നാലുപേരെ അറസ്റ്റ് ചെയ്തു. നൽബാരി ജില്ലയിലാണ് സംഭവം. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റങ് ദൾ പ്രവർത്തകരാണ് പിടിയിലായത്. ബുധനാഴ്ചയാണ് സംഭവം.
(Image: AI Generated)
(Image: AI Generated)
advertisement

ബെൽസോർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാനിഗാവിലെ സെന്റ് മേരീസ് സ്‌കൂളിൽ അതിക്രമിച്ചു കയറി ക്രിസ്മസ് ആഘോഷങ്ങൾക്കായി സ്ഥാപിച്ചിരുന്ന അലങ്കാര വസ്തുക്കൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. നിയമവിരുദ്ധമായി സ്‌കൂളിൽ അതിക്രമിച്ചു കടക്കുകയും നാശനഷ്ടം വരുത്തുകയും പുറത്തുള്ള അലങ്കാരങ്ങൾ, ലൈറ്റുകൾ, ചെടിച്ചട്ടികൾ, മറ്റ് വസ്തുക്കൾ എന്നിവ നശിപ്പിക്കുകയും ചിലത് കത്തിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.

വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്‌കർ ഡേക്ക, ജില്ലാ വൈസ് പ്രസിഡന്റ് മാനഷ് ജ്യോതി പാറ്റ്ഗിരി, അസിസ്റ്റന്റ് സെക്രട്ടറി ബിജു ദത്ത എന്നിവരും ബജ്റംഗ് ദൾ ജില്ലാ കൺവീനർ നയൻ താലൂക്ക്ദാറും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

advertisement

'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കുകയും വ്യാഴാഴ്ച സ്‌കൂൾ വളപ്പിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്ന് സ്‌കൂൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പ്രതികൾ നൽബാരി ടൗണിലെ ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്ന വിവിധ കടകളിലേക്കും പോയി സാധനങ്ങൾക്ക് തീയിടുകയും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Four individuals have been arrested in Assam's Nalbari district for allegedly destroying Christmas decorations at a school and damaging decorative items in local shops. The arrested individuals are reported to be activists of the Vishwa Hindu Parishad (VHP) and Bajrang Dal. The incident took place last Wednesday. According to reports, the group targeted a school where Christmas celebrations were being organized and also damaged festive merchandise in nearby shops.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ആസാമിലെ സ്കൂളില്‍ ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories