TRENDING:

റാവൽപിണ്ടി ചിക്കൻ ടിക്ക മുതൽ ബാലകോട്ട് തിരമിസു വരെ: അത്താഴ മേശയിൽ പാകിസ്ഥാനെ ട്രോളി ഇന്ത്യൻ വ്യോമസേന

Last Updated:

ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികാഘോഷത്തിലെ ഡിന്നർ മെനുവിലാണ് പാകിസ്ഥാന് നേരെയുള്ള ട്രോൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികാഘോഷത്തിലെ ഡിന്നർ മെനുവാണ് സോഷ്യൽ മീഡിയയിലെ ഇപ്പൊഴത്തെ ചർച്ചാവിഷയം. കഴിഞ്ഞ ദിവസമായിരുന്നു വ്യോമസേനയുടെ 93-ാം വാർഷികാഘോഷം നടന്നത്. മെനുവിലെ വിഭവങ്ങളുടെ പേരുകൾക്കൊപ്പം ഓപ്പറേഷന്‍ സിന്ദൂരില്‍ വ്യോമസേന ലക്ഷ്യം വെച്ച നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകൾ കൂടി ചേർത്തതാണ് ശ്രദ്ധയാകർഷിച്ചത്.
News18
News18
advertisement

'റാവൽപിണ്ടി' ചിക്കൻ ടിക്ക മസാല, ' റഫീക്കി ' റാരാ മട്ടൺ, ' ഭോലാരി ' പനീർ മേത്തി മലൈ , 'സുക്കൂർ' ഷാം സവേര കോഫ്ത, 'സർഗോധ' ദാൽ മഖാനി , 'ജക്കോബാദ്' മേവാ പുലാവ്, 'ബഹവൽപൂർ' നാൻ എന്നിയായിരുന്നു മെനുവിൽ ഉണ്ടായിരുന്ന വിഭവങ്ങളുടെ പേരുകൾ.'ബാലാകോട്ട്' തിരമിസു, 'മുസാഫറാബാദ്' കുൽഫി ഫലൂദ , 'മുരിദ്കെ ' മീത്ത പാൻ എന്നിവയായിരുന്നു ഡെസേർട്ട് മെനു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2019 ലെ ഓപ്പറേഷൻ ബന്ദറിലും ഈ വർഷം ആദ്യം ഓപ്പറേഷൻ സിന്ദൂരിലും ഇന്ത്യ വ്യോമാക്രമണത്തിന് ലക്ഷ്യം വച്ച പാകിസ്ഥാനിലെ സ്ഥലങ്ങളുടെ പേരുകളാണ് വഭവങ്ങൾക്കൊപ്പം ചേർത്ത് പാകിസ്ഥാനെ പരിഹസിച്ചത്.റാവല്‍പിണ്ടി, ബാലാകോട്ട്, ബഹവല്‍പൂര്‍, മുസാഫറാബാദ്, മുരിദ്കെ എന്നവ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ലക്ഷ്യമിട്ട സ്ഥലങ്ങായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
റാവൽപിണ്ടി ചിക്കൻ ടിക്ക മുതൽ ബാലകോട്ട് തിരമിസു വരെ: അത്താഴ മേശയിൽ പാകിസ്ഥാനെ ട്രോളി ഇന്ത്യൻ വ്യോമസേന
Open in App
Home
Video
Impact Shorts
Web Stories