TRENDING:

വഖഫ് ബിൽ റദ്ദാക്കൽ മുതൽ ലേബർ സെൻസസ് വരെ: ബീഹാറിലെ മഹാസഖ്യത്തിന്റെ പ്രകടന പത്രികയിലെ 10 വാഗ്ദാനങ്ങൾ

Last Updated:

തൊഴിലവസരങ്ങൾ, നീതി, ഭരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു സമഗ്ര പ്രകടന പത്രികയാണ് മഹാസഖ്യം പുറത്തിറക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആർജെഡി നേതാവ് തേജസ്വി യാദവ്
ആർജെഡി നേതാവ് തേജസ്വി യാദവ്
advertisement

2025 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കിയ ആദ്യ സഖ്യമായി ആർജെഡി, കോൺഗ്രസ്, ഇടതുപക്ഷം എന്നിവ ഉൾപ്പെടുന്ന ബീഹാറിലെ മഹാഗത്ബന്ധ. തൊഴിലവസരങ്ങൾ, നീതി, ഭരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു സമഗ്ര പ്രകടന പത്രികയാണ് മഹാസഖ്യം പുറത്തിറക്കിയത്.

advertisement

"ന്യായ്, റോസ്ഗർ ഔർ സമ്മാൻ" (നീതി, തൊഴിൽ, അന്തസ്സ്) എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയി ബീഹാറിലെ യുവാക്കൾക്കും കർഷകർക്കും തൊഴിലാളിവർഗത്തിനുമാണ് മുൻഗണന നൽകുന്നതെന്നാണ് മഹാസഖ്യത്തിന്റെ അവകാശവാദം.

ഓരോ കുടുംബത്തിനും തൊഴിൽ, ജാതി സെൻസസ്, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, മെച്ചപ്പെട്ട നിയമനിർവ്വഹണം, വഖഫ് ബിൽ റദ്ദാക്കൽ എന്നിവ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. തൊഴിൽ സെൻസസ്, വിപുലീകൃത ആരോഗ്യ സംരക്ഷണം, വിവിധ മേഖലകളിലെ ക്ഷേമാധിഷ്ഠിത വളർച്ച എന്നിവയും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ്.

advertisement

മഹാഗത്ബന്ധൻ പ്രകടന പത്രികയിലെ 10 പ്രധാന വാഗ്ദാനങ്ങ

1. 20 ദിവസത്തിനുള്ളിഒരു കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി

അധികാരത്തിലെത്തി 20 ദിവസത്തിനുള്ളിൽ ഓരോ കുടുംബത്തിലെയും ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നാണ് മഹാ സഖ്യത്തിന്റെ വാഗ്ദാനം. സംസ്ഥാന തൊഴിൽ കമ്മീഷൻ, അടച്ചുപൂട്ടിയ വ്യവസായങ്ങളുടെ പുനരുജ്ജീവനം എന്നിവയിലൂടെ അഞ്ച് വർഷത്തിനുള്ളിസർക്കാർ, സ്വകാര്യ മേഖലകളിലായി 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

advertisement

2. കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തലും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കലും

ജീവിക ദീദീസ്, അംഗൻവാടി, ശിക്ഷ മിത്ര ജീവനക്കാഉൾപ്പെടെ എല്ലാ കരാർ, ഔട്ട്‌സോഴ്‌സ്, സ്‌കീം അധിഷ്ഠിത തൊഴിലാളികളെയും സ്ഥിരം സർക്കാർ ജീവനക്കാരാക്കും. സർക്കാജീവനക്കാർക്കുള്ള പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും സഖ്യം പ്രകടനപത്രികയിൽ പറയുന്നു.

advertisement

3. കുടിയേറ്റ തൊഴിലാളികളെ ട്രാക്ക് ചെയ്യുന്നതിനുള്ള തൊഴിൽ സെൻസസ്

കുടിയേറ്റ തൊഴിലാളികളെ രേഖപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമായി ഒരു സമഗ്രമായ തൊഴിൽ സെൻസസ് നടത്തുമെന്ന് സഖ്യം വാഗ്ദാനം ചെയ്യുന്നു- ബീഹാറിനുള്ളിൽ അവരുടെ ക്ഷേമം, ഇൻഷുറൻസ്, തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കൽ ഇത് ലക്ഷ്യമിടുന്നു.

4. കർഷക ദുരിതാശ്വാസവും ഗ്രാമീണ പുനരുജ്ജീവനവും

ചെറുകിട, നാമമാത്ര കർഷകർക്ക് വായ്പ എഴുതിത്തള്ളൽ, ജലസേചനത്തിന് സൗജന്യ വൈദ്യുതി, ദേശീയ നിലവാരത്തേക്കാഉയർന്ന എംഎസ്പി എന്നിവ പ്രകടന പത്രികയിഉറപ്പുനൽകുന്നു. കിസാന്യായ് യോജന എല്ലാ കൃഷിക്കാർക്കും ന്യായമായ നഷ്ടപരിഹാരവും വിള ഇൻഷുറൻസും ഉറപ്പാക്കും.

5. സൗജന്യ വിദ്യാഭ്യാസവും യുവജന ശാക്തീകരണവും

ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കും, എല്ലാ കോളേജ് വിദ്യാർത്ഥികൾക്കും ലാപ്‌ടോപ്പുകളും പെൺകുട്ടികൾക്കും പിന്നോക്ക വിഭാഗത്തിലുള്ള യുവാക്കൾക്കും സ്‌കോളർഷിപ്പുകളും നൽകും. അധ്യാപക ഒഴിവുകവേഗത്തിൽ നികത്തുകയും എല്ലാ ജില്ലകളിലും നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്യും.

6. സൗജന്യ ആരോഗ്യ പരിരക്ഷയും ജില്ലാ ആശുപത്രി നവീകരണവും

ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ സംരക്ഷണം നൽകുന്ന ജൻ സ്വാസ്ഥ്യ സുരക്ഷാ പദ്ധതിയാണ് സഖ്യം നിർദ്ദേശിക്കുന്നത്. എല്ലാ ജില്ലാ ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നവീകരിക്കുകയും സംസ്ഥാന മെഡിക്കൽ സപ്ലൈ കോർപ്പറേഷമരുന്നുകതടസ്സമില്ലാതെ ലഭ്യമാക്കുന്നത് ഉറപ്പാക്കുകയും ചെയ്യും.

7. ജാതി സെൻസസും സാമൂഹിക നീതി പരിഷ്കാരങ്ങളും

രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുന്നതിനും വിദ്യാഭ്യാസം, ജോലി, ഭരണം എന്നിവയിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കുന്നതിനും മഹാഗത്ബന്ധപ്രതിജ്ഞാ ബദ്ധമാണെന്ന് പ്രകടന പത്രികയിൽ പറയുന്നു. ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും പ്രത്യേക പദ്ധതികൾക്കൊപ്പം ഒബിസി, ഇബിസി, ദലിതഎന്നിവർക്ക് സബ്-ക്വാട്ടകളും ഏർപ്പെടുത്തും.

8. സ്ത്രീ ശാക്തീകരണവും സുരക്ഷയും

സർക്കാജോലികളിസ്ത്രീകൾക്ക് 33% സംവരണം, സ്വയം സഹായ സംഘങ്ങൾക്ക് പലിശ രഹിത വായ്പകൾ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഫാസ്റ്റ് ട്രാക്ക് കോടതികൾ എന്നിവ സഖ്യം വാഗ്ദാനം ചെയ്യുന്നു.സ്ത്രീകളുട സാമ്പത്തിക സ്വാതന്ത്ര്യത്തിലും സാമൂഹിക സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കും.

9. കുറ്റകൃത്യങ്ങളോടും അഴിമതിയോടും വിട്ടുവീഴ്ചയില്ല

കുറ്റകൃത്യങ്ങൾക്കും അഴിമതിക്കും എതിരെ ഒരു വിട്ടുവീഴ്ചയില്ലാത്ത നയമാണ് പ്രകടന പത്രികയിഉൾപ്പെടുത്തിയിരിക്കുന്നത്. മെച്ചപ്പെട്ട പോലീസിംഗ്, നിയമപാലകർക്ക് പൗര സൗഹൃദ പരിശീലനം, പോലീസ് അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവൽക്കരണം എന്നിവ പ്രകടന പത്രികയിൽ പറയുന്നു.

10. വഖഫ് ബിൽ റദ്ദാക്കൽ

മഹാഗത്ബന്ധൻ, അധികാരത്തിവന്നാൽ വഖഫ് ബിൽ റദ്ദാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. സമത്വത്തിനും സ്വത്തിനും ഉള്ള പൗരന്മാരുടെ അവകാശങ്ങളെ ലംഘിക്കുന്നുന്ന വഖഫ് ബിൽ "ഭരണഘടനാ വിരുദ്ധം" എന്നാണ് മഹാസഖ്യം വിശേഷിപ്പിച്ചത്.

ഇവ മാത്രമല്ല.പട്‌ന മെട്രോ വികസിപ്പിക്കുക, അഞ്ച് പുതിയ സ്മാർട്ട് സിറ്റികനിർമ്മിക്കുക, 24 മണിക്കൂറും വൈദ്യുതിയും ശുദ്ധജലവും ഉറപ്പാക്കുക, ആരോഗ്യ അവകാശ നിയമങ്ങളും തൊഴിൽ അവകാശ നിയമങ്ങളും ഉപയോഗിച്ച് ഭരണം പൂർണ്ണമായും ഡിജിറ്റൽ ആക്കുക എന്നിവയും പ്രകടന പത്രികയിഉൾപ്പെടുന്നു.

വ്യാവസായിക പുനരുജ്ജീവനത്തിനും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും ശക്തമായ ശ്രദ്ധ നൽകുന്ന പ്രകടന പത്രിക, നിക്ഷേപം ആകർഷിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ ബീഹാർ വ്യാവസായിക വികസന നയം വാഗ്ദാനം ചെയ്യുന്നു. വൈദ്യുതി, റോഡ്, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം നികുതി ആനുകൂല്യങ്ങൾ, ലാൻഡ് ബാങ്കുകൾ, ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഏകജാലക ക്ലിയറൻസ് സംവിധാനം എന്നിവയും സഖ്യം വാഗ്ദാനം ചെയ്യുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
വഖഫ് ബിൽ റദ്ദാക്കൽ മുതൽ ലേബർ സെൻസസ് വരെ: ബീഹാറിലെ മഹാസഖ്യത്തിന്റെ പ്രകടന പത്രികയിലെ 10 വാഗ്ദാനങ്ങൾ
Open in App
Home
Video
Impact Shorts
Web Stories