TRENDING:

ലോകം ഇന്ധന പ്രതിസന്ധിയിൽ;രാജ്യം ഒറ്റക്കെട്ടായി നിൽക്കാൻ പ്രധാനമന്ത്രി

Last Updated:

പ്രതിസന്ധി ഘട്ടത്തിൽ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും സർക്കാർ നൽകുന്ന കൃത്യമായ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മോദി ഓർമ്മിപ്പിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പശ്ചിമേഷ്യൻ സംഘർഷം ആഗോള ഇന്ധന വിപണിയെയും പെട്രോൾ-ഡീസൽ വിതരണത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 132-ാമത് എപ്പിസോഡിലൂടെയാണ് രാജ്യം അതീവ ജാഗ്രത പാലിക്കണമെന്നും ഐക്യത്തോടെ നീങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തത്.
News18
News18
advertisement

കോവിഡ് മഹാമാരിക്ക് ശേഷം ലോകം പുരോഗതിയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുതിയ യുദ്ധങ്ങളും സംഘർഷങ്ങളും ആഗോള സാമ്പത്തിക സ്ഥിരതയെ ബാധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പെട്രോൾ, ഡീസൽ ലഭ്യതയെക്കുറിച്ച് ലോകമെമ്പാടും ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യ കെട്ടിപ്പടുത്ത ആഭ്യന്തര ശേഷിയും മറ്റ് രാജ്യങ്ങളുമായുള്ള ശക്തമായ പങ്കാളിത്തവും ഈ വെല്ലുവിളിയെ ദൃഢനിശ്ചയത്തോടെ നേരിടാൻ രാജ്യത്തെ സഹായിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിയതിന് ഗൾഫ് രാഷ്ട്രങ്ങളോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശ്രയമായ പ്രവാസികൾക്ക് ഈ രാജ്യങ്ങൾ നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതിസന്ധി ഘട്ടത്തിൽ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും സർക്കാർ നൽകുന്ന കൃത്യമായ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മോദി ഓർമ്മിപ്പിച്ചു. 140 കോടി ഇന്ത്യക്കാരുടെ താൽപ്പര്യത്തെ ബാധിക്കുന്ന വിഷയമായതിനാൽ ഇതിൽ രാഷ്ട്രീയ ലാഭത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെല്ലുവിളികൾ നിറഞ്ഞ ഈ സമയത്ത് ഒന്നിച്ച് നിൽക്കണമെന്നും പൊതുജനങ്ങളുടെ അവബോധത്തിലൂടെയും കൂട്ടായ ഉത്തരവാദിത്തത്തിലൂടെയും ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ലോകം ഇന്ധന പ്രതിസന്ധിയിൽ;രാജ്യം ഒറ്റക്കെട്ടായി നിൽക്കാൻ പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories