TRENDING:

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഗോ ഫസ്റ്റ് മെയ് 3, 4 തീയതികളിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി

Last Updated:

മുംബൈ ആസ്ഥാനമായുള്ള ചെലവു കുറഞ്ഞ എയർലൈനാണ് ഗോ ഫസ്റ്റ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗോ ഫസ്റ്റിന്റെ എല്ലാ വിമാന സർവ്വീസുകളും മെയ് 3, 4 തീയതികളിൽ റദ്ദാക്കിയതായി റിപ്പോർട്ട്. ഗോ ഫസ്റ്റ് എയർലൈൻസ് തീരുമാനം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചതായി എഎൻഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്ത രണ്ട് ദിവസത്തേക്ക് ഫ്ലൈറ്റ് ബുക്കിംഗ് സ്വീകരിക്കുന്നതും നിർത്തി വച്ചിരിക്കുന്നതായി കമ്പനി അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള ചെലവു കുറഞ്ഞ എയർലൈനാണ് ഗോ ഫസ്റ്റ്.
advertisement

എൻസിഎൽടിക്ക് മുമ്പാകെ സ്വമേധയാ പാപ്പരത്വ പരിഹാര നടപടികൾക്കായി ഗോ ഫസ്റ്റ് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് സിഇഒ കൗശിക് ഖോന പറഞ്ഞു. പി ആൻഡ് ഡബ്ല്യു എഞ്ചിനുകൾ വിതരണം ചെയ്യാത്തതിനാൽ 28 വിമാനങ്ങളുടെ സർവീസ് മുടങ്ങിയിരിക്കുകയാണ്. ഗോ ഫസ്റ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗോ ഫസ്റ്റ് വിമാനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രംഗത്തെത്തി.

“ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്‌തു, പുറപ്പെടുന്ന തീയതിക്ക് ഒരു ദിവസം മുമ്പ് എയർലൈൻ റദ്ദാക്കി, എന്നെ ഉൾപ്പെടുത്താൻ അവർക്ക് ഇതര ഫ്ലൈറ്റുകളൊന്നുമില്ല, അതിനാൽ അവർ എന്റെ തുക തിരികെ നൽകും, എനിക്ക് മറ്റൊരു ഫ്ലൈറ്റ് ബുക്ക് ചെയ്യണം, അതിന് എനിക്ക് രണ്ടിരട്ടി തുക ചെലവാകും. പണമടച്ചു അല്ലാതെന്ത് ചെയ്യാനാകും #holidayruined,” എന്നായിരുന്നു ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തത്.

advertisement

“@GoFirstairways ഏറ്റവും മോശം എയർലൈൻ, എല്ലാ സമയത്തും അവരുടെ ഫ്ലൈറ്റ് വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നു. ഇപ്പോൾ അതിലും മോശമായി അവർ എന്റെ നാളത്തെ ഫ്ലൈറ്റ് റദ്ദാക്കി, എനിക്ക് അതിനി 2-3 ദിവസത്തേക്ക് റീഷെഡ്യൂൾ ചെയ്യാൻ കഴിയില്ല. ഇത് തമാശയാണോ, ഇത് എത്രയും വേഗം പരിഹരിക്കുക. ശരിക്കും ദയനീയമായ എയർലൈൻ സേവനം..,” എന്ന് മറ്റൊരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.

Also read- ശരദ് പവാർ എൻസിപി അധ്യക്ഷ പദവി ഒഴിഞ്ഞു; പ്രഖ്യാപനം ആത്മകഥയുടെ പ്രകാശന ചടങ്ങിനിടെ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 2021-ൽ ‘ഗോ ഫസ്റ്റ്’ എന്ന് സ്വയം പുനർനാമകരണം ചെയ്യുകയായിരുന്നു. നേരത്തെ കമ്പനി ‘ഗോ എയർ’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ വർഷം ആദ്യം ഗോ ഫസ്റ്റിന് ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻസ് 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ജനുവരി 9ന് ബെംഗളുരുവിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോകാനായി ഗോ ഫസ്റ്റ് വിമാനത്തിൽ ടിക്കറ്റ് എടുത്ത 55 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പുറപ്പെട്ടത്. ഈ സംഭവത്തിലാണ് നടപടി സ്വീകരിച്ചത്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഗോ ഫസ്റ്റ് മെയ് 3, 4 തീയതികളിലെ എല്ലാ വിമാനങ്ങളും റദ്ദാക്കി
Open in App
Home
Video
Impact Shorts
Web Stories