TRENDING:

മൂകാംബികദേവിയ്ക്ക് കാണിക്കയായി ഒന്നേകാൽക്കോടിയുടെ സ്വർണമുഖം സമർപ്പിച്ച് ആയൂർവേദ ഡോക്ടർ

Last Updated:

ജീവിതത്തിൽ മൂകാംബികദേവിയുടെ അനുഗ്രഹം ലഭിച്ചതിനാലാണ് ഉപഹാരം ദേവിക്ക് സമർപ്പിച്ചതെന്ന് ഡോക്ടർ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മം​ഗളൂരുവിലെ കൊല്ലൂർ മൂകാംബിക ദേവിക്ക് ചാർത്താൻ ഒന്നേകാൽക്കോടി വിലമതിക്കുന്ന സ്വർണമുഖം സമർപ്പിച്ചു. ഒരു കിലോ സ്വർണം കൊണ്ട് അക്ഷരാംബികയുടെ പ്രതിഷ്ഠയ്ക്ക് ചേർന്ന മുഖരൂപമാണ് സമർപ്പിച്ചിരിക്കുന്നത്. തുമകൂരു സിറയിലെ ആയുർവേദ ഡോക്ടർ ലക്ഷ്മി നാരായണയാണ് ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ ദേവീമുഖരൂപം നൽകിയത്.
കൊല്ലൂർ മൂകാംബികദേവിക്ക്‌ കാണിക്കയായി ലഭിച്ച സ്വർണമുഖം
കൊല്ലൂർ മൂകാംബികദേവിക്ക്‌ കാണിക്കയായി ലഭിച്ച സ്വർണമുഖം
advertisement

സ്വർണമുഖാവരണത്തിൽ രത്നങ്ങളും പവിഴങ്ങളും അടക്കം പതിപ്പിച്ചിട്ടുണ്ട്. ജീവിതത്തിൽ മൂകാംബികദേവിയുടെ അനുഗ്രഹം ലഭിച്ചതിനാലാണ് ഉപഹാരം ദേവിക്ക് സമർപ്പിച്ചതെന്ന് ഡോക്ടർ പറഞ്ഞു. കൂടാതെ, ജീവിതത്തിലെ ഒരു പ്രധാന കാര്യം സാധിച്ചതിനാലുമാണ് ഈ ഉപഹാരം സമർപ്പിച്ചതെന്ന് ലക്ഷ്മി നാരായണ ക്ഷേത്ര ഭാരവാഹികളോട് പറഞ്ഞു. പ്രധാന അവസരങ്ങളിൽ പൂജയ്ക്കൊപ്പം ഈ സ്വർണമുഖം ചാർത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി പി.വി. അഭിലാഷ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
മൂകാംബികദേവിയ്ക്ക് കാണിക്കയായി ഒന്നേകാൽക്കോടിയുടെ സ്വർണമുഖം സമർപ്പിച്ച് ആയൂർവേദ ഡോക്ടർ
Open in App
Home
Video
Impact Shorts
Web Stories