TRENDING:

Vandebharat ഇനി നാഗർകോവിൽ നിന്ന് സ്റ്റൈലായി ചെന്നൈയ്ക്ക് പോകാം; വന്ദേഭാരത് തുടങ്ങി

Last Updated:

ചെന്നൈ എഗ്‌മൂർ–നാഗർകോവിൽ ജംഗ്ഷൻ വന്ദേഭാരത് ട്രെയിനിന് ഗംഭീര വരവേൽപ്, വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാഗർകോവിൽ :പുതുതായി സർവീസ് ആരംഭിച്ച ചെന്നൈ എഗ്‌മൂർ–നാഗർകോവിൽ ജംഗ്ഷൻ വന്ദേഭാരത് ട്രെയിനിന് ഗംഭീര വരവേൽപ്.വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 1.50ന് ചെന്നൈയിൽ നിന്നു പുറപ്പെട്ട ട്രെയിനിന് വിഴുപ്പുരം, തിരുച്ചിറപ്പള്ളി,ദിണ്ടിഗൽ, മധുര, കോവിൽപട്ടി, തിരുനെൽവേലി തുടങ്ങി സ്റ്റേഷനുകളിൽ ണ്ടിഗൽ, മധുര, കോവിൽപട്ടി, തിരുനെൽവേലി സ്റ്റേഷനുകളിൽ ഗംഭീര വരവേൽപാണ് ലഭിച്ചത്.സർവീസ് തുടങ്ങുമെന്ന് അറിയിച്ചതിലും ഒന്നര മണിക്കൂർ വൈകിയാണ് ട്രെയിൻ ഓടിതുടങ്ങിയത് .രാത്രി 11 -ഓടെ നാഗർകോവിലിൽ എത്തിയ ട്രെയിനിനു വാദ്യമേളങ്ങളുടെ അകമ്പടിയോടെയും പൂക്കൾ വിതറിയുമായിരുന്നു ജനങ്ങൾ സ്വീകരണം നൽകിയത്. വിജയ്‌വസന്ത് എംപി, എംആർ ഗാന്ധി എംഎൽഎ, മേയർ ആർ.മഹേഷ്, തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ മനീഷ് തപ്‌ളിയൽ, പൊൻരാധാകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . നാഗർകോവിലിൽ എത്തി അൽപസമയത്തിനുള്ളിൽ ട്രെയിൻ തിരിച്ച് ചെന്നൈയിലേക്ക് മടങ്ങി.ഇന്ന് മുതൽ വന്ദേഭാരത് റഗുലർ സർവീസ് തുടങ്ങും.ബുധൻ ഒഴികെ ഉള്ള ദിവസങ്ങളിൽ എല്ലാം ട്രെയിൻ സർവീസ് ഉണ്ടായിരിക്കും.80 കിലോമീറ്റർ വേഗത്തിലാണ് നാഗർകോവിൽ–ചെന്നൈ വന്ദേ ഭാരത് ട്രെയിൻ സഞ്ചരിക്കുന്നത്.ചെന്നൈ എഗ്‌മൂറിൽ നിന്നു രാവിലെ 5ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് നാഗർകോവിലിൽ എത്തും. ട്രെയിൻ 8.50 മണിക്കൂർ സമയം കൊണ്ട് 725 കിലോമീറ്റർ ദൂരം വേഗത്തിൽ പിന്നിടും.മറ്റുള്ള അതിവേഗ ട്രെയിനുകളെ അപേക്ഷിച്ച് 2 മണിക്കൂർ സമയം ലാഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത് . നാഗർകോവിലിൽ വന്ന ട്രെയിനിനു വരവേൽപ് നൽകാൻ എത്തിയ കോൺഗ്രസ്–ബിജെപി പ്രവർത്തകർ തമ്മിൽ മത്സരിച്ചതും പരസ്പരം ഘോഷങ്ങൾ മുഴക്കിയതും നേരിയ സംഘർഷത്തിനിടയാക്കിയിരുന്നു .
വന്ദേഭാരത്
വന്ദേഭാരത്
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/India/
Vandebharat ഇനി നാഗർകോവിൽ നിന്ന് സ്റ്റൈലായി ചെന്നൈയ്ക്ക് പോകാം; വന്ദേഭാരത് തുടങ്ങി
Open in App
Home
Video
Impact Shorts
Web Stories