TRENDING:

'മുത്തശ്ശനെ മന്ത്രിയാക്കണം'; രാഹുല്‍ ഗാന്ധിയ്ക്ക് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവിന്റെ കൊച്ചുമകളുടെ കത്ത്

Last Updated:

കാബിനറ്റ് വിപുലീകരണം വന്നിട്ടും ജയചന്ദ്രയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കുട്ടി രാഹുല്‍ ഗാന്ധിയ്ക്ക് കത്തെഴുതിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ടി.ബി. ജയചന്ദ്രയുടെ കൊച്ചുമകൾ രാഹുല്‍ ഗാന്ധിയ്ക്ക് (Rahul Gandhi) എഴുതിയ കത്ത് ചര്‍ച്ചയാകുന്നു. തന്റെ മുത്തശ്ശനെ മന്ത്രിയാക്കണമെന്നാണ് കുട്ടിയുടെ ആവശ്യം. അക്കാര്യം രാഹുൽ ഗാന്ധിയെ അറിയിക്കാനാണ് കത്തയച്ചത്.
രാഹുൽ ഗാന്ധിക്കെഴുതിയ കത്ത്, രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധിക്കെഴുതിയ കത്ത്, രാഹുൽ ഗാന്ധി
advertisement

ജയചന്ദ്രയുടെ പേരക്കുട്ടി അര്‍ണ സന്ദീപ് ആണ് കത്തെഴുതിയത്. കാബിനറ്റ് വിപൂലീകരണം വന്നിട്ടും ജയചന്ദ്രയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കുട്ടി രാഹുല്‍ ഗാന്ധിയ്ക്ക് കത്തെഴുതിയത്.

“പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി. ഞാന്‍ ടി.ബി. ജയചന്ദ്രയുടെ കൊച്ചുമകളാണ്. എന്റെ മുത്തശ്ശന്‍ മന്ത്രിയാകാത്തത്തില്‍ എനിക്ക് വളരെയധികം വിഷമമുണ്ട്. അദ്ദേഹത്തെ മന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ട്. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. കഠിനാധ്വാനിയാണ്,” എന്നാണ് അര്‍ണ കത്തിലെഴുതിയത്.

അതേസമയം, ഇക്കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന നേതാവായ ടി.ബി. ജയചന്ദ്ര മന്ത്രിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.

advertisement

Also read: 900 കരകൗശലവിദഗ്ധരുടെ 18 മാസങ്ങൾ നീണ്ട പ്രയത്‌നം: പുതിയ പാർലമെന്റ് മന്ദിരത്തിലെ പരവതാനിയ്ക്ക് പിന്നിൽ

ഇതേത്തുടര്‍ന്ന് ജയചന്ദ്രയുടെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. ജയചന്ദ്രയെ ഒഴിവാക്കിയത് കടുത്ത അനീതിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ വിഷയം ഹൈക്കമാന്‍ഡിന് മുന്നില്‍ അവതരിപ്പിക്കുമെന്നാണ് ജയചന്ദ്ര പറഞ്ഞത്. ജയചന്ദ്ര മാത്രമല്ല പ്രതിഷേധവുമായി രംഗത്തെത്തിയത്. മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ട പല നേതാക്കളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

advertisement

മെയ് 20നാണ് കര്‍ണാടകയുടെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ദൈവനാമത്തിലായിരുന്നു സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയാണ് ഇവര്‍ക്കു ശേഷം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ദളിത് നേതാവ് കെ.എച്ച്. മുനിയപ്പയും അധികാരമേറ്റു.

മലയാളിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ കെ.ജെ. ജോര്‍ജ്, ലിംഗായത്ത് വിഭാഗത്തെ പ്രതിനിധീകരിച്ച് എം.ബി. പാട്ടീല്‍, മുസ്‌ലിം വിഭാഗത്തിന്റെ പ്രതിനിധിയായി സമീര്‍ അഹമ്മദ് ഖാന്‍, സതീഷ് ജാര്‍ക്കിഹോളി, മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

advertisement

മുഖ്യമന്ത്രിപദത്തില്‍ 75 കാരനായ സിദ്ധരാമയ്യക്ക് ഇത് രണ്ടാമൂഴമാണ്. കര്‍ണാടകയുടെ 24-ാമത് മുഖ്യമന്ത്രിയാണ് അദ്ദേഹം. 136 സീറ്റുമായാണ് ഇക്കുറി കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രി പദത്തെ ചൊല്ലി സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രായവും പരിചയ സമ്പത്തും കണക്കിലെടുത്ത് മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യക്കു തന്നെ നല്‍കുകയായിരുന്നു. പാര്‍ട്ടി തീരുമാനം അംഗീകരിച്ച ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Granddaughter of a Karnataka Congress leader writes letter to Rahul Gandhi

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'മുത്തശ്ശനെ മന്ത്രിയാക്കണം'; രാഹുല്‍ ഗാന്ധിയ്ക്ക് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവിന്റെ കൊച്ചുമകളുടെ കത്ത്
Open in App
Home
Video
Impact Shorts
Web Stories