TRENDING:

കുതിരപ്പുറത്ത് വിവാഹഘോഷയാത്രക്കിടെ വരന്‍ കുഴഞ്ഞു വീണു മരിച്ചു

Last Updated:

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുവിന്റെ മുന്‍ ജില്ലാ പ്രസിഡന്റ് പ്രദീപ് ജാട്ടാണ് മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മധ്യപ്രദേശില്‍ വിവാഹഘോഷയാത്രക്കിടെ വരന്‍ കുതിരപ്പുറത്തുനിന്ന് വീണ് മരിച്ചു. ഷിയോപുര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 26കാരനാണ് ദാരുണമായി മരണപ്പെട്ടത്. വരന്‍ കുതിരപ്പുറത്ത് നിന്ന് വീഴുന്നതിന്റെയും അയാളുടെ അവസാന നിമിഷങ്ങളുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ(എന്‍എസ്‌യുഐ) ജില്ലാ മുന്‍ പ്രസിഡന്റ് പ്രദീപ് ജാട്ടാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടതായി ജില്ലാ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. ആര്‍ബി ഗോയല്‍ പറഞ്ഞു. ഹൃദയാഘാതമായിരിക്കും മരണകാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
News18
News18
advertisement

പരമ്പരാഗത വിവാഹവേഷത്തില്‍ കുതിരപ്പുറത്തിരുന്ന് പ്രദീപ് വിവാഹ വേദിയിലേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്. കുതിര മുന്നോട്ട് നീങ്ങുന്നതിനെ അദ്ദേഹം കുതിരയുടെ മുകളില്‍ മുന്നോട്ട് കുനിഞ്ഞിരിക്കുന്നത് കാണാം. ഒരു ബന്ധു അദ്ദേഹത്തെ കുതിരയുടെ മുകളില്‍ നിന്ന് ഇറക്കാന്‍ ശ്രമിക്കുന്നതും എന്നാല്‍ ഇതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/India/
കുതിരപ്പുറത്ത് വിവാഹഘോഷയാത്രക്കിടെ വരന്‍ കുഴഞ്ഞു വീണു മരിച്ചു
Open in App
Home
Video
Impact Shorts
Web Stories