മാധ്യമ പ്രവര്ത്തകന് രാമചന്ദ്ര ഛത്രപതി കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2002-ലാണ് ഹരിയാനയിലെ 'പുരാ സച്ച്' പത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി കൊലപ്പെട്ടത്. ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് സ്ത്രീകളെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് കൊലപാതകത്തിന് കാരണമായി കണ്ടെത്തിയത്.
യുഎഇയിൽ മലയാളികൾ ഉൾപ്പെട്ട 3000 കോടിയുടെ വായ്പാ തട്ടിപ്പ്: അന്വേഷണം കേരളത്തിലേക്ക്
advertisement
മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള ഗുർമീത് കോടതിയിൽ ഹാജരായിരുന്നില്ല. വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെയാണ് ശിക്ഷാ വിധി കേട്ടത്. കുല്‍ദീപ് സിങ്, നിര്‍മല്‍ സിങ്, കൃഷ്ണന് ലാല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. അനുയായികളായ യുവതികളെ മാനഭംഗപ്പെടുത്തിയ കേസിൽ 20 വർഷത്തെ ജയിൽശിക്ഷയാണ് ഗുർമീത് അനുഭവിച്ചുവരുന്നത്.